Saturday 24 November 2012

പുറപ്പാട് ...

             


                 മനസുകൊണ്ട്  എഴുതി തീര്‍ക്കാന്‍ വയ്യാത്ത ഏകാന്തമായ ഒരു അവസ്ഥയുടെ മോചനം . അവള്‍ എന്റെ ഒപ്പം ഉണ്ടായിരുന്നപോള്‍ ഞാന്‍ പ്രണയത്തിന്റെ മൂടുപടതിനുള്ളില്‍ മറഞ്ഞുനിന്നു , എന്റെ പ്രിയ ബന്ധങ്ങളില്‍ നിന്നുപോലും....
                അന്നവള്‍ ഒറ്റക്കായിരുന്നു .. ഞാന്‍ അവള്‍ക് എല്ലമാകുകയായിരുന്നു .. ഒരുപാട് സ്വപ്നങ്ങളും അതിലേറെ തീരാത്ത സ്നേഹത്തിന്റെ ഉറവയുമായി പരസ്പരം ... ഒടുവില്‍ എന്നെ തനിച്ചാക്കി അവള്‍ മറ്റൊരാള്‍ക്ക്‌ മുന്നില്‍ തലകുനിച്ചു നിന്നപ്പോളും അവള്‍ എന്റെ കണ്ണില്‍ നോക്കി പറയാതെ പറഞ്ഞു മറക്കില്ല ഒരിക്കലും....
              ഏകാന്തമായ വഴികളിലൂടെ ഭ്രാന്തനെപോലെ അലഞ്ഞു നടന്നപ്പോള്‍ എന്റെ സൗഹൃദങ്ങള്‍ എന്നെ താങ്ങി  നിര്‍ത്തുന്നത് അന്നൊന്നും എനിക്ക് മനസിലവുന്നില്ലയിരുന്നു കാരണം നഷ്ടപെട്ടതിലും അപ്പുറം നേടുവാന്‍ ഒന്നുമില്ലെന്ന വിശ്വാസത്തില്‍ ഞാന്‍ അകപ്പെട്ടു പോയിരുന്നു . മരണം മാത്രമാണ് അവളില്ലാത്ത ലോകത്തേക്കാള്‍ എന്നുപോലും തോന്നിപോയിരുന്ന അവസ്ഥ.
             പതിയെ ഞാന്‍  എന്റെ ജീവിതത്തിലേക്ക് വന്നു തുടങ്ങി ... എന്റെ അനിയന്മാരും സുഹൃത്തുക്കളും എന്നെ കൈപിടിച്ച് പിച്ചവപ്പിച്ചു  അവര്‍ക്ക് നഷ്ടമായ എന്നെ നേടിയെടുത്തു.
രാവിന്റെ അന്ത്യയാമങ്ങളില്‍ ലഹരിയുടെ കേട്ടിറങ്ങുമ്പോള്‍ വീര്‍ത്തു മുറ്റിയ  കണ്‍പോളകള്‍  വലിച്ചു തുറക്കുമ്പോള്‍ എന്റെ പാദങ്ങളില്‍ മുറുകെ പിടിച്ചു വിതുമ്പുന്ന അമ്മയുടെ മുഖം... എന്റെ വിരല്‍തുമ്പു പിടിച്ചു നടത്തിയ എന്റെ താതന്‍ ... എന്നെ ഞാനാക്കിയ എന്റെ കൂട്ടായ്മകള്‍ .... എന്റെ വിരല്‍തുമ്പു പിടിച്ചു നടന്നിരുന്ന എന്റെ സഹോദരസൗഹൃദങ്ങള്‍ .... അവരുടെയൊക്കെ വികാരങ്ങള്‍ക്ക് ഞാന്‍ അവള്‍ എന്നാ ചിന്തയില്‍ അടിപെട്ടുപോയിരുന്നു ... ഏതൊരു  ആണിനേയും പോലെ ഞാനും ആദ്യം ജീവിതത്തിലേക്ക് കടന്നു വന്ന പെണ്ണ് എന്ന  സത്യത്തില്‍ കുരുങ്ങി പോയിരുന്നു ... അമിതമായ ഒരു വിശ്വാസത്തില്‍ ഞാന്‍ വീണു പോയിരുന്നു.
            എന്നിലെ ഭ്രാന്തിന്റെ അവസാന രേണുക്കളും പറന്നു പോയി ഞാന്‍ ജീവിച്ചു തുടങ്ങിയപ്പോള്‍ അവള്‍ പിന്നെയും വന്നു . എന്റെ ഏകാന്തമായ അവസ്ഥയില്‍ എന്റെ വിചാരങ്ങള്‍ക് സ്വാന്തനം ആയി അല്ല  അവളുടെ ജീവിതത്തിലെ പോരുത്തകെടുകള്‍ പങ്കിടാന്‍ ഞാന്‍ ഒരിക്കലും അന്യനല്ല അവളുടെ മനസ്സില്‍ ഉണ്ടാകും എന്ന് പറയാന്‍. സ്വന്തമെന്നു കരുതിയവള്‍ മറ്റൊരല്‍ക്കൊപ്പം ജീവിക്കുന്നത് നമ്മുടെ വ്യക്തിഹത്യ ആണെന്ന് അറിയാമായിട്ടും ഞാന്‍ പക മൂത്ത ചെന്നായ് കണ്ണുകളോടെ സമിപിച്ചില്ല. ഒരുപാട് ചെറുതായി ഞാന്‍ അവളില്‍ അയാളുടെ വ്യക്തിത്വം നിറച്ചു. അവളുടെയും അയാളുടെയും ജീവന്‍ എന്ന സത്യത്തിനു ഞാന്‍ തിരക്കഥ എഴുതി അപ്പോലോക്കെയും അവള്‍ മോഴിഞ്ഞിരുന്നു നീ എന്റെ ജീവിതത്തില്‍ വേണം എനിക്ക് ജീവിക്കാന്‍ എന്ന് പക്ഷെ ആരായിട്ടു എന്ന് മാത്രം അവള്‍ പറഞ്ഞിരുന്നില്ല .
അവരുടെ ജീവിതത്തില്‍ അവളില്‍ ജീവന്റെ കുരുന്നു വെളിച്ചം കണ്ടു തുടങ്ങി .. ആ അവസ്തന്തരത്തിലും അവള്‍ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു , ഒടുവില്‍ ആ വെളിച്ചം സൂര്യ തേജസ്സോടെ ഭൂമിയില്‍ ജനിച്ചു . പിന്നെ അവള്‍ എന്നരുകില്‍ വന്നില്ല വീണ്ടും ഭ്രാന്തിന്റെ കയത്തിലേക്ക് പോവാതെ ഞാന്‍ തലനാരിഴക്ക് പിടിച്ചുനിന്നു മദ്യത്തിന്റെ അകമ്പടിയോടെ . നാളുകള്‍ക്കു അപ്പുറം ഒരു ദിവസം അവളുടെ വിളി വന്നു .. അന്ന് വരെ ഞാന്‍ കാണാത്ത മുഖമായിരുന്നു അവള്‍ക് .. ധാര്‍ഷ്ട്യം ആയിരുന്നു അവളുടെ സ്വരത്തില്‍...കൊടുമുടിയില്‍ നില്‍ക്കുന്ന പോലെ.. നേടിയെടുതവര്‍ക്ക് മുന്നില്‍ ലോകത്തിനു മുന്നില്‍ ഞാന്‍ വീണ്ടും കോമാളി ചമയങ്ങള്‍  അണിഞ്ഞു.. ഒന്ന് അവള്‍ക്കു ചെയ്യാമായിരുന്നു എന്നെ എന്റെ പഴയ  ജീവിതത്തിലേക്ക് തിരിച്ചു വിടാമായിരുന്നു.. സ്വയം നിന്ന തോന്നിയ നാളുകളിലും ഞാന്‍ എന്റെ ബന്ധങ്ങളില്‍ അഭയം തേടി. എന്നെ പൊതിഞ്ഞു പിടിക്കാന്‍ എന്നെ സ്നേഹിക്കുന്നവര്‍ ഏറെ ഉണ്ടായിരുന്നു.
                  അവള്‍ തകര്‍ത്തു കളഞ്ഞ എന്റെ ജീവിതത്തിന്റെ പടിക്കെട്ടുകള്‍ക്കു പകരം എന്റെ ബന്ധങ്ങള്‍  തീര്‍ത്ത കരുത്തുറ്റ പടിക്കെട്ടിലൂടെ ഞാന്‍ നടന്നു തുടങ്ങി. എന്നോ നഷ്ടമായ കരുത്തോടെ  ഇനി പതറില്ല എന്നാ വാശിയോടെ. മാതൃ പദം  അലങ്കരിക്കുന്ന പതിവൃത ആണ് അവള്‍ ഇന്ന്  ..ഞാന്‍ ഒന്നും നേടാത്ത വിഡ്ഢി എന്നാ അവസ്ഥയിലേക്ക് കൂപ്പു കുത്താതെ ,,, വളഞ്ഞു കുറുകിയ കൊക്കുകള്‍ പാറയില്‍ രാകി  മൂര്‍ച്ച വരുത്തി കൊഴിഞ്ഞ തൂവലുകള്‍ക്കു പകരം കരുത്തുറ്റ തൂവല്‍ചിറകുകളോടെ  പുനര്‍ജനി പ്രാപിക്കുന്ന ചെമ്പന്‍ പരുന്തിനെപോലെ ഉയരങ്ങളിലേക്ക് പറന്നു പോങ്ങുംബോലും ഒപ്പം എന്റെ ജീവനായ കൂടപ്പിറപ്പുകളും ഉണ്ട് .. അറിയാതെ എങ്കിലും അവള്‍ക്കു വേണ്ടി ഞാന്‍ നഷ്ടമാക്കിയ എന്റെ സൌഹൃത നിമിഷങ്ങള്‍ ഓര്‍ത്ത് ഖേദത്തോടെ.... ഇനി ഞാന്‍ തോല്‍ക്കില്ല അവളുടെ അന്തപ്പുരത്തിന്റെ പിന്നംബുരങ്ങളില്‍ യാചക വേഷത്തില്‍ നില്‍ക്കുവാന്‍ എനിക്ക് മനസ്സില്ല ..എന്നെ ഇന്നവക്ക് വേണ്ട എങ്കില്‍ എനിക്ക് അവളെ ഇന്നലയെ വേണ്ട  ഉയരത്തിന്റെ കൊടുമുടിയില്‍ കയറി അഹങ്കരിക്കനല്ല ., പടച്ചവന്റെ ക്രുപയുണ്ടാകും കൂടെ എന്നാ വിശ്വാസത്തോടെ .. എന്റെ ശരികള്‍ ശരിയായിരുന്നു എന്ന ബോധ്യത്തോടെ ഒരു പടപ്പുരപ്പടിന്റെ കാഹളം മുഴങ്ങി കഴിഞ്ഞു .. എന്റെ ജീവിതത്തിന്റെ കാഹളം.....


                                                                                                                       പള്ളിക്കത്തോടന്‍.

Tuesday 12 June 2012

എങ്കിലും.സഖി.. നീ ..


                           അന്നൊരു തുലാവര്‍ഷ ദിവസം , ജാലകപഴുതിലൂടെ വിദൂരതയില്‍  വീണുടയുന്ന മഴത്തുള്ളികളുടെ നൃത്തം നമ്മള്‍ ആസ്വദിച്ചു നിന്ന നേരം , നിന്നുടെ അളകങ്ങള്‍  ഏന്റെ മുഖത്ത്  മേഞ്ഞു  നിന്ന നേരം നിന്നുടെ അരക്കെട്ടില്‍ പുനര്‍ന്നിരുന്ന എന്റെ കരങ്ങളില്‍ നീ മുറുകെ പിടിച്ചതും , എന്റെ നിശ്വാസങ്ങള്‍ നിന്റെ കഴുത്തിലെ നനുത്ത രോമങ്ങളെ പുലകിതമാക്കിയ നേരം നീ എന്റെ കഴുത്തില്‍ തൂങ്ങി നിന്നതും എല്ലാം മറന്നു പുണര്‍ന്നു നിന്ന നേരം .
                പൊടുന്നനെ പ്രപഞ്ചം നടുങ്ങുമാറു മിന്നിയ മിന്നല്‍പിണര്‍ നിന്നെ മായ്ച്ചു കളഞ്ഞതുപോലെ നിന്നുടെ ഗന്ധം തങ്ങി നിന്ന അന്തരീക്ഷത്തില്‍ ഞാന്‍ ഏകനായി പോയത് പോലെ , ജനാലപടികളില്‍ മുറുകെ  പിടിക്കുമ്പോള്‍ അങ്ങകലെ വിദൂരതയില്‍ നിന്നുടെ അടക്കിയ ഒരു തേങ്ങല്‍ കേള്‍ക്കുംപോലെ.. മഴയുടെ നനുത്ത സംഗീതത്തില്‍ ലയിച്ചു പോകുന്നൊരു തേങ്ങല്‍... പെയ്തൊഴിയുന്ന മഴത്തുള്ളികളില്‍ നിന്റെ കണ്ണ് നീര്‍ അലിഞ്ഞു പോകുന്നത് ഞാന്‍ അറിയുന്നു.
               എന്റെ നെഞ്ച് ഞാന്‍ ജാലകതോട് ചേര്‍ത്ത് നിര്‍ത്തി നിന്റെ വേദനയോര്‍ത്തു തേങ്ങുമ്പോള്‍... എന്റെ നെഞ്ചിലെ ഭാരം മെല്ലെ കുറഞ്ഞു പോകും പോലെ .. എന്നില്‍ നിന്നും എന്തോ ഒഴിഞ്ഞു പോകും പോലെ .. നീ വിരല്‍ തുമ്പിനാല്‍ കൊരുത്തു നിന്ന എന്റെ മാറിലെ രോമങ്ങളില്‍ വഴുക്കല്‍ പോലെ ... അറിയാതെ നെഞ്ചില്‍ തടവി നോക്കുമ്പോള്‍ .. എന്റെ നെഞ്ചില്‍ കടും നിറത്തില്‍ ഒഴുകി ഇറങ്ങുന്ന രക്ത ചാലുകളില്‍ വഴുതി കരം ചെന്നെത്തിയത് ഒരു കഠാര പിടിയില്‍ ... ആ  കഠാരപിടിയില്‍ നിന്നുടെ കരതിന്‍ ചൂടുണ്ടായിരുന്നു ... ഞാന്‍ ചാര്‍ത്തിയ ആ ചുവന്ന കുപ്പിവളയുടെ  നിറം ഉണ്ടായിരുന്നു ... എങ്കിലും പ്രിയ സഖി ഞാന്‍ നിന്നെ ................

                                                                                                                              പള്ളിക്കത്തോടന്‍ 

Friday 6 April 2012

മലയാള മലയാള സിനിമയും ഇന്നത്തെ തലമുറയും - ഒരു അവലോകനം

                മലയാള സിനിമയുടെ പ്രതിസന്ധിയെ കുറിച്ചും അതിനുള്ള പ്രതിവിധികളെ കുറിച്ചും ഒന്നും വിശകലനം ചെയ്യാന്‍ ഞാന്‍ ആളല്ല. അതിനൊക്കെ അര്‍ഹരായവര്‍ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. ഒരു സാധാരണ പ്രേക്ഷകന്റെ വിലയിരുത്തല്‍ മാത്രമാണിത്.



               കലയോടുള്ള ഭ്രമം കൊണ്ട് സിനിമ പിടിക്കുന്ന സംവിധായകരും നിര്‍മാതാക്കളും വിരലില്‍ എന്നവുന്നവര്‍ മാത്രമായിരിക്കുന്നു. അടുത്തിടെ ഇറങ്ങിയ "നായിക" എന്ന മലയാളസിനിമ അതിനുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ എല്ലാം തന്നെ മോശം എന്നായിരുന്നു. എന്താണ് ആ സിനിമയില്‍ മോശം എന്നെനിക്കു മനസിലായില്ല, ജയരാജ്‌ ആ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത് ഒരു വ്യത്യസ്തമായ പ്രമേയം തന്നെ ആയിരുന്നു. ആ ചിത്രത്തെ മോശമെന്ന് പറഞ്ഞു പുരംതല്ലിയവര്‍ തന്നെ " ബ്യുട്ടിഫുള്‍" എന്ന ചിത്രത്തെ സൂപ്പര്‍ എന്ന് പറഞ്ഞു ഓശാന പാടുന്നത് ഇതേ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കൂടി തന്നെ കാണാന്‍ ഇടയായി എന്തോ എനിക്ക് അതത്ര സ്വീകാര്യമായി തോന്നിയില്ല. നായിക എന്ന സിനിമയെകാളും ഒരു മികവും ഞാന്‍ ബ്യുട്ടിഫുള്‍  എന്ന ചിത്രത്തില്‍ കണ്ടില്ല.


             കാലത്തിന്റെ മാറ്റം, ചിന്തകളില്‍ വന്ന വ്യത്യാസങ്ങള്‍ എല്ലാം തന്നെ ബാധിക്കുന്നുണ്ട് ഈ വിലയിരുത്തലില്‍, ഓരോരുത്തരും അവരവരുടേതായ രീതിയിലാണ് കാണുന്നത് ഇത് എന്റെ മാത്രം ചിന്തയാണ്. ഇന്നത്തെ സിനിമയുടെ മുഖ്യ വാര്‍ത്താവിതരണ മാര്‍ഗം ഇന്റര്‍നെറ്റ്‌ തന്നെയാണ് പണ്ടൊക്കെ സിനിമയുടെ കഥ സംഗ്രഹം അച്ചടിച്ച നോട്ടീസ് ആയിരുന്നു. ഇപ്പോളത്തെ പുതിയ ട്രെണ്ടാണ് "വളി" അത് പൊക്കി പിടിച്ചാണ് ഇപ്പോള്‍ മിക്ക സിനിമകളും എത്തിപെടുന്നത്. അങ്ങനെ എത്തുന്ന സിനിമകളെ പുതു തലമുറയുടെ സൃഷ്ടി എന്നൊരു ഓമന പേരും നല്‍കുന്നു. ഇതില്‍ സംഭവിക്കുന്നത് പഴയ കാലത്ത്  നാട്ടിന്‍ പുറങ്ങളില്‍ വളര്‍ന്നവര്‍ ഈ "വളി " എന്നതിനെ ഒരു സംഭവമായി കാണാറില്ല ചേനയും, ചേമ്പും, മരച്ചീനിയും കഴിച്ചു വളര്‍ന്നവന് ഇത് സര്‍വ സാധാരണമാണ് , വീടുകളില്‍ മുഴക്കത്തോടെ തന്നെ പ്രതിധ്വനിച്ചിരുന്നു, നല്ല ഉച്ചത്തില്‍ മുഴങ്ങുന്ന ഇതിനു പൊറി എന്ന് തന്നെ പച്ചക്ക് പറയും. പണ്ടൊക്കെ സര്‍ക്കാര്‍ സ്കൂളിന്റെ ബെഞ്ചില്‍ ഇരുന്നു ഞെളിപിരി കൊണ്ട്  "വളി" വിടുമ്പോള്‍ ആ ക്ലാസ് റൂം ആകെ മൂക്ക് പോത്തുമ്പോള്‍ ആദ്യം മൂക്ക് പൊത്തുന്നവനെ  പ്രതിയാക്കി കളിയാക്കും. സമുഹത്തില്‍ ഉന്നത നിലയില്‍ വളര്‍ന്നവര്‍ക്ക് ഇത് വല്യ കാര്യമാവം കാരണം ചൈനീസും കോണ്ടിനെന്റലും കഴിച്ച വളര്‍ന്നവന് വായൂ ശല്യം ഉണ്ടാകില്ലല്ലോ എ .സി ക്ലാസ് റൂമില്‍ പഠിക്കുന്നവന് വളി ഇല്ലെന്നല്ല പോയാലും ആരും ആരും അറിയാതെ നാറ്റം സഹിച്ചു ഇരിക്കയെ ഉള്ളൂ. ഈ രണ്ടാമത് പറഞ്ഞവന്മാരന് ഇത്തരം രംഗങ്ങള്‍ ഉള്ള സിനിമകളെ വല്യ ആനയാന്നും പറഞ്ഞു ഫേസ് ബുക്ക്‌ പോലുള്ള നെറ്റ്‌വര്‍ക്ക്കളില്‍ പ്രതികരിക്കുന്നത്, പണ്ട് കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്  "അങ്ങാടി പിള്ളേരും നാട്ടു പിള്ളേരും തമ്മില്‍ ചെരില്ലന്നു"
          ഇതില്‍ നാട്ടു പിള്ളേര്‍ എന്നുള്ളവര്‍ക്ക് നാട്ടിന്‍ പുറത്തിന്റെ എല്ലാ കളികളും കൊണ്ട് ഉന്നതന്മാരുടെ ആ സംസ്കാരവും ഉള്‍കൊണ്ട് ജീവിക്കാന്‍ പറ്റും പക്ഷെ ഉന്നതനെന്നും ഉന്നതന്‍ തന്നെ  അവനു താഴെക്കിടയില്‍ ഉള്ളവന്റെ സംസ്കാരം കുറച്ചില്‍ ആകും. ഹൈ സോസൈടി   മമ്മിമാര്‍ കൂട്ടിലിട്ടു വളത്തി വിടുന്ന മക്കള്‍ ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ കാലത്ത്  പട്ടിയെ തുടലില്‍ നിന്ന് വിടുന്ന പോലുള്ള ഒരു സ്വാതന്ത്ര്യം വീണു കിട്ടുമ്പോള്‍ അവന്‍ ആ ലോക്കല്‍ സംസ്കാരം വല്ലാണ്ട് ആകര്‍ഷിക്കും അതാണ് ഇത്തരം ലോക്കല്‍ സംഭാഷണങ്ങള്‍ ഉള്ള സിനിമകളെ അവന്മാര്‍ പൊക്കി പിടിച്ചോണ്ട് നടക്കുന്നത്, പിന്നൊന്ന് എവിടുന്നെങ്കിലും പത്മരാജന്റെയോ ഭരതന്റെയോ രണ്ടു പുസ്തകങ്ങള്‍ വായിക്കും പിന്നെ അവന്‍ വല്യ പുള്ളിയായി സിനിമകളെ വിലയിരുത്തും തിരക്കഥ എഴുതുന്നവരെ വിമര്‍ശിക്കുന്നതാണ് ഒന്നാമത്തെ കാര്യം ഈ പറയുന്നവന് ഒരു സീന്‍ എഴുതണമെങ്കില്‍ തപസ്സിരിക്കണം. വായന ശീലം നല്ലതാണു പക്ഷെ നാലും മൂന്നും ഏഴു പുസ്തകങ്ങള്‍ വായിച്ച കൊണ്ട് ലോകം കീഴടക്കിയ ഗര്‍വിന്റെ ആവശ്യമില്ല, അനന്തമായ ഒരു സാഗരത്തില്‍ നിന്നും ഒരു തുള്ളി മാത്രമേ രുചിചിട്ടിള്ളൂ എന്ന് ഈ കീടങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയണില്ല.
         ഇത് എഴുത്തുകാരനും ഏതെങ്കിലും ഒന്നില്‍ നിന്നുള്ള ഒരു പ്രചോദനം കൊണ്ടാണ് ഒരു പുതിയ സൃഷ്ടി ജനിപ്പിക്കുന്നത്. പണ്ട് കാലങ്ങളില്‍ അതായത് ഈ ഇന്റര്‍ നെറ്റ് ഇത്ര സര്‍വ സദാരണം ആകുന്നതിനു മുന്‍പ് ഇറങ്ങിയ സിനിമകളെ വന്‍ കൈയ്യടിയോടെ സ്വീകരിച്ച മലയാളികള്‍ ഇന്ന് എള്ളുകീറി പരിശോദിക്കുന്നു ഏതെങ്കിലും ഒരു ഇംഗ്ലീഷ് , ഫ്രഞ്ച് സിനിമയുമായി വിദൂര സാമ്യം ഉണ്ടെങ്കില്‍ പോലും അത് അടിച്ചു മാറ്റിത് എന്ന് മുദ്രകുത്തും. ഇന്റര്‍ നെറ്റ് വഴി നമുക്കിപ്പോള്‍ ഇത് ഭാഷ സിനിമയും കണ്ടെത്താനാകും എന്നതാണിതിന്റെ കാരണം പണ്ട് ഇംഗ്ലീഷ് , ഫ്രഞ്ച്, വീഡിയോ കാസ്സെറ്റ്‌ കിട്ടുന്നത് വിരളം ആയിരുന്നു അങ്ങനെ പൂര്‍ണമായും അടിച്ച മാറ്റിയ സിനിമ വന്നാലും നമ്മുക്കത് മനസിലാകില്ലരുന്നു. ഇന്നൊരു സീന്‍ അങ്ങനെ വന്നാല്‍ അത് കണ്ടെത്താന്‍  വിരല്‍തുമ്പില്‍ വലിയൊരു ലോകവുമായി ഇന്റര്‍ നെറ്റ് , പിന്നെ കൂണ് പോലെ മുളക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക്‌കളും. മലയാളിക്ക് ഇനിയൊരു ജീവിത ഗന്ധിയായ സിനിമ കാണണം എങ്കില്‍ പത്മരാജനും, ഭരതനും, ലോഹിതദാസും എല്ലാം പുരര്‍ജനിക്കെണ്ടിയിരിക്കുന്നു. രഞ്ജിത്തും ബ്ലെസ്സിയും പോലുള്ളവരുടെ സര്‍ഗസൃഷ്ടികളെ ഉള്‍കൊള്ളാന്‍ വിമുഖത കാട്ടുന്ന ഒരു സമൂഹം തന്നെ ഉണ്ട് ഇന്ന്, ഇവനെയൊക്കെ പ്രസവിക്കുന്നതിനു പകരം വായില്‍ കൂടി ചര്‍ദിക്കുക ആയിരുന്നിരിക്കണം എന്ന് തോന്നി പോകുന്നു.

  

Wednesday 4 April 2012

ഒരു മഴക്കാലത്തിന്റെ ഓര്‍മയ്ക്ക്.......

         

            വേനലില്‍ വിണ്ടു  കീറിയ   ഭൂമിയുടെ മാറിലേക്ക്‌ കുളിരിന്റെ സ്പര്‍ശവുമായി  മഴ പെയ്തിറങ്ങി. പുളകങ്ങള്‍  കൊണ്ട്  ഭൂമി കോരിത്തരിച്ചു. ഭൂമിയുടെ  നാഭിയിലേക്കു ഒലിച്ചിറങ്ങിയ  ജല  തുള്ളികളാല്‍  ഒരു ആവേശത്തോടെ  അവളെ പുല്‍കി.
              ആ മഴതുള്ളികള്‍ക്കിടയില്‍ സാരിത്തലപ്പു വെള്ളത്തില്‍ സ്പര്‍ശിക്കാതെ ഒരു കൈല്‍ കുടയുമായി അവള്‍ നടന്നു വന്നു, അന്നായിരുന്നു ഞാന്‍ അവളെ ആദ്യമായി കണ്ടത് . അവളുടെ മുടി തുമ്പിലൂടെ ജല കണങ്ങള്‍ ഇറ്റു വീഴുന്നുണ്ടായിരുന്നു. അവള്‍ എന്റെ മനസിലും കുളിരിന്റെ ഒരു നനുത്ത സ്പര്‍ശമായി... ഒരു സംഗീതം പോലെ പെയ്തിറങ്ങി, ആരോ മീട്ടിയ ഒരു മൃദു സംഗീതം ഒരു സ്നേഹ രാഗം.

 അന്ന് ,
        ആ മഴക്കൊപ്പം ഞാന്‍ സ്നേഹത്തിന്റെ സംഗീതം ആസ്വദിച്ചു . ഞാന്‍ സ്നേഹിച്ചു ആദ്യമായി ആ മഴയെയും അവളെയും. അവള്‍ എന്നെ നോക്കിയോ അതോ എനിക്ക് തോന്നിയതോ? അവള്‍ എന്റെ അരുകിലൂടെ മെല്ലെ നടന്നു പോയി. എന്തായാലും ആ മുഖം ഞാന്‍ നെഞ്ചോടു ചേര്‍ത്തു. അപ്പോളും നനുത്ത സംഗീതത്തില്‍ മഴ പെയ്തുകൊണ്ടിരുന്നു.

പിന്നീടു എപ്പോളോ ഞങ്ങള്‍ അടുത്തു.
            ഒരു കുടക്കീഴില്‍ അവളെ സ്നേഹിച്ച് ഞാനും, എന്നെ സ്നേഹിച്ച് അവളും ഒരു സ്നേഹ യാത്രക്ക് ഒരുങ്ങുകയായിരുന്നു. ഞങ്ങള്‍ക്ക് കൂട്ടായി ആ നനുത്ത കുളിര്‍ സ്പര്‍ശം തൂവി മഴയും... ആ മഴയുടെ കുളിരും സംഗീതവും ഞങ്ങള്‍ ഒരുമിച്ച് ആസ്വദിച്ചു.
അന്നെന്റെ നെഞ്ചില്‍ മുഖം ചേര്‍ത്തു അവള്‍ പറഞ്ഞു - " ഈ മഴ പെയ്തു തോരതിരുന്നെങ്കില്‍" ഞാനും ആഗ്രഹിച്ചു ഈ മഴ ഒരിക്കലും തോരാതിരുന്നെങ്കില്‍.
           മഴയും വെയിലും മാറി വന്നു. മഴയുടെ കുളിരും പകലിന്റെ ചൂടും ഞങ്ങള്‍ ഒരുമിച്ച് പങ്കിട്ടു.
ഭൂമിയോട്  വിടപറഞ്ഞു സൂര്യന്‍ മായാനോരുങ്ങുന്ന ഒരു സായന്തനത്തില്‍ എന്റെ മൊബൈല്‍ ചിലച്ചു. ആ സ്ക്രീനില്‍ അവളുടെ മുഖം തെളിഞ്ഞു. എന്റെ കാതുകളില്‍ അവളുടെ ശബ്ദം ഒരു തേങ്ങലായി ഒഴുകി എത്തി. " എന്നെ മറക്കണം " തേങ്ങലുകള്‍ക്കിടയില്‍ ആ ശബ്ദം ഞാന്‍ കേട്ടു. " ഈ യാത്ര ഇവിടെ അവസാനിക്കട്ടെ" അവള്‍ പറഞ്ഞു എന്തെന്നോ എന്തിനെന്നോ അവള്‍ പറഞ്ഞില്ല , ഞാന്‍ ചോദിച്ചുമില്ല മൌനം എന്റെ വാക്കുകളെ കടമെടുത്തിരുന്നു. അപ്പോളും മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷെ ആ മഴയ്ക്ക് കുളിരുണ്ടായിരുന്നില്ല, അതിന്റെ സംഗീതം മൃദുവായിരുന്നില്ല വന്യമായ ഒരു ആവേശത്തോടെ ആ ജലത്തുള്ളികള്‍ ഭൂമിയുടെ മാറിലേക്ക്‌ പെയ്തിറങ്ങി, ആ നെഞ്ച് പിടഞ്ഞോ ? അവിടെ ഉയര്‍ന്നത് സ്നേഹത്തിന്റെ ലാളനം കൊണ്ടുള്ള കുറുകല്‍ ആയിരുന്നില്ല. നെഞ്ച് പോട്ടികരയുന്ന അലയൊലികള്‍ ആയിരുന്നു. അവളുടെ തേങ്ങല്‍ അപ്പോളും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു, അന്ന് ഞാന്‍ മഴയെ വെറുത്തു ആദ്യമായി.

ഇന്ന്

            ഈ ജനലരുകില്‍ വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന എനിക്ക് മുന്‍പില്‍ വീണ്ടും ഒരു മഴ പെയ്തിറങ്ങി, ഇന്ന് ഞാന്‍ മനസിലാക്കുന്നു അന്ന് ആ തേങ്ങലുകള്‍ക്കിടയില്‍ അവള്‍ ചിരിക്കുക ആയിരുന്നു എന്ന് , അവളെ ഞാന്‍ വെറുത്തില്ല,  ഇപ്പോളും ഞാന്‍ സ്നേഹിക്കുന്നു ഈ മഴയെയും കാരണം സ്നേഹിക്കപെടുവാന്‍ വേണ്ടി മാത്രമല്ല ഞാന്‍ സ്നേഹിച്ചത് . നിര്‍വികാരതയോടെ ഞാന്‍ നോക്കി നിന്നു ആ മഴത്തുള്ളികളെ, ജാലക ചില്ലില്‍ ഈറന്‍ പടര്‍ത്തിയ നനുത്ത മറയില്‍ അറിയാതെ കൈവിരല്‍തുമ്പാല്‍ അവളുടെ നാമം എഴുതിയത് എന്റെ കണ്ണ് നീര്‍ തുള്ളിക്കൊപ്പം ഒളിച്ചിറങ്ങുന്നത് ....

                                                                                                                          കെ. എസ് . ഹരി 

Thursday 22 March 2012

യാത്ര


കാല ചക്രമുരുളുമ്പോള്‍ നാം ഓരോരുത്തരും അകലുകയാണ് .
കൊഴിയുന്ന ജീവിത ദിനങ്ങളില്‍ നിന്നും പ്രപഞ്ച സത്യമെന്തെന്നറിയാതെ.
പരസ്പരം സ്നേഹിച്ചലയുപോളും ആത്മാര്‍ഥ സ്നേഹത്തിനോടുവില്‍.
പതിയിരിക്കുന്നൊരു വേര്‍പാടിന്‍ നൊമ്പരം അറിയാണ്ട് .
യാത്ര പറഞ്ഞും പറയാതെയും അകലുമ്പോള്‍
ഹൃദയം വേദനയാല്‍ പിടയുമ്പോള്‍
മനസ്സിന്‍ നേരിപ്പോടിനുള്ളില്‍ കാത്തുവക്കാന്‍
ഒരുപിടി ഓര്‍മ്മകള്‍ മാത്രം.
വീണ്ടും കണ്ടുമുട്ടിയാല്‍ കേവലം
ഒരു പുഞ്ചിരിയില്‍ മാത്രം അവശേക്ഷിക്കയാവും
ആ ഒരു ബന്ധം, നെഞ്ചില്‍ ആയിരം കണ്ണീര്‍കണങ്ങള്‍ക്കൊപ്പം .
ജീവിത കദനഭാരവുമായി ജീവിത തോണി തുഴയുമ്പോള്‍
മനസ്സില്‍ നിറയുന്നോരാ ഓര്‍മ്മകള്‍ കനലായ് എരിയും.
നാം ഒരോരുത്തരേയും ഗാഡമായി  സ്നേഹിക്കുമ്പോള്‍
ഒന്നോര്‍ക്കുക! ആ വേര്‍പാടിന്റെ വേദന ഹൃദയഭേദകമാവും. 

                                                                                                                         പള്ളിക്കത്തോടന്‍ 

Monday 19 March 2012

രക്തദാഹികള്‍




അന്ധകാരം ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു!
           മാനത്ത് ചന്ദ്രക്കല തന്നെകൊണ്ടാവും വിധം പ്രഭ തൂവി നില്‍ക്കുന്നു. ആ കുന്നിനു മുകളിലെ പഴയ കൊട്ടാരത്തില്‍ നേരിയ പ്രകാശം കാണാം.
          സമയം കൃത്യം പന്ത്രണ്ട് .
         എവിടെയൊക്കെയോ നായ്ക്കള്‍ അതി ശക്തമായി ഓരിയിടുന്നു. എങ്ങോ പൂത്തുനില്‍ക്കുന്ന നിശാഗന്ധിയുടെ ഗന്ധം അവിടമാകെ പടരുന്നുണ്ട്. അവിടിവിടെയായി പുകപടലങ്ങള്‍ ഉയരുന്നുണ്ട്. ശക്തമായ മഞ്ഞില്‍ ഇലകണങ്ങളില്‍ മഞ്ഞു തുള്ളികള്‍ നേരത്ത ശബ്ദത്തോടെ വന്നു പതിക്കുന്നു. താഴ്വാരത്തായി നില്‍ക്കുന്ന പാലമരത്തിന്റെ കൊമ്പുകള്‍ എന്തോ കണ്ടു ഭയന്നിട്ടെന്നവണ്ണം വിറച്ചുകൊണ്ടിരുന്നു.

പെട്ടെന്ന് !
          കാറ്റിനു ശക്തിയേറി അന്ധകാരത്തിന്റെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് കാറ്റിന്റെ ചൂളം വിളി പാറയിടുക്കുകളില്‍  തട്ടി പ്രതിധ്വനിച്ചു. എവിടെ നിന്നോ ഒരു അട്ടഹാസം കാറ്റിന്റെ ചൂളം വിളികള്‍ക്കൊപ്പം മുഴങ്ങി തുടങ്ങി. അന്തരീക്ഷത്തിലെ പുകപടലങ്ങള്‍ മെല്ലെ ആര്‍ക്കോ വേണ്ടി വഴിയൊരുക്കും വിധം അടങ്ങി തുടങ്ങി. പുകപടലങ്ങള്‍ക്കുള്ളില്‍ നിന്നും ഒരു ഭീകര രൂപിണി പുറത്തു വന്നു. ആരെയും പേടിപെടുത്തുന്ന രൂപ ഭാവങ്ങളുമായി.
           ജട കെട്ടിയ മുടിയിഴകള്‍ മെല്ലെ കാറ്റില്‍ ചലിക്കുന്നു . കണ്ണുകളില്‍ അഗ്നി ജ്വാലകള്‍ പോലുള്ള തിളക്കം, ചുവന്നു തുടുത്ത നാവും, രക്തക്കറ പുരണ്ട തേറ്റപല്ലുകളും, നീണ്ട നഖങ്ങളുമായി അവള്‍ " വടയക്ഷി " അട്ടഹസിച്ചുകൊണ്ടിരുന്നു .

              രാവിന്റെ വിജനതയില്‍ രക്തം കുടിക്കുവാന്‍ അവള്‍ വേട്ടക്ക് ഇറങ്ങുകയാണ് . ചോരക്കായി അവള്‍ കിതക്കുന്നുണ്ടായിരുന്നു. ദാഹശമനത്തിനായി ഇഷ്ട പാനീയം തേടി അവള്‍ സ്ഥിര വിഹാര കേന്ദ്രമായ ആ കൊട്ടാരത്തിലേക്ക് നടന്നു. അവളുടെ നീണ്ട മേലങ്കിയും കാര്‍കൂന്തലും നിലത്തുകൂടി ഇഴയുന്നുണ്ടായിരുന്നു . അപ്പോളും തണുത്ത കാറ്റ് വീശി കൊണ്ടിരുന്നു.
ആ ഭീകര രൂപിയെ കണ്ടിട്ട് എന്നവണ്ണം കൊട്ടാരമുറ്റത്തെ മരങ്ങളില്‍ നിന്നും കടവാവലുകള്‍ വലിയ ശബ്ദത്തോടെ ചിറകടിച്ചുയര്‍ന്നു. ചന്ദ്രന്‍ മേഘജാലങ്ങള്‍ക്കിടയില്‍ തലയോളിച്ചു.

കൊട്ടാരത്തിനുള്ളില്‍ ആരുടെയോ സംസാരം കേട്ട് അവള്‍ നിന്നു.
         അകത്ത് നാല് മനുഷ്യര്‍

               അവള്‍ തന്റെ നീണ്ട നാവു നീട്ടി ചുണ്ട് തുടച്ചു. ഇന്ന് മതിയാവോളം രക്തം കുടിക്കാം, നാല് പേരുടെ രക്തം കൊണ്ടിന്നു കുശാല്‍ എന്നോര്‍ത്ത് അവള്‍ ജനാലക്കു അരുകിലേക്ക്‌ നീങ്ങി നിന്നു.

          " ഈ നാടന്‍ ബോംബ്‌ ഒരെണ്ണം മതി ഒരുപറ്റം മനുഷ്യ പട്ടികളെ കൊല്ലാന്‍ " - ഒരുവന്‍ ബോംബ്‌ കൈലെടുത്ത് കൊണ്ട് പറഞ്ഞു. മറ്റൊരുവന്‍ വടിവാള്‍ ഉയര്‍ത്തി പിടിച്ചു മൂര്‍ച്ച പരിശോദിച്ചുകൊണ്ട്  പറഞ്ഞു " ഹും ഒറ്റവെട്ടിന് തല വേറിടും കൊള്ളാം നല്ല മൂര്‍ച്ച "
പിന്നെയും അവര്‍ ഓരോരുത്തരായി ആയുധങ്ങളെടുത്ത് പരിശോധിച്ചുകൊണ്ടിരുന്നു.

             " ശരി ഇന്ന് നേരം പുലരും മുന്‍പേ ആ ചേരി പ്രദേശം വെന്തു വെണ്ണീര്‍ ആവണം. ഈ നാട്ടിലെ രാഷ്ട്രിയ പാര്‍ട്ടികള്‍ തമ്മില്‍ ശണ്ട കൂടണം, പകയും വൈരാഗ്യവും വളരണം മനുഷ്യന്‍ മതത്തിന്റെ പേരില്‍ പരസ്പരം വെട്ടി മരിക്കണം, അനേകരുടെ രക്തം ഇന്ന് കടപ്പുറത്ത് പതഞ്ഞു ഒഴുകണം. ആഴി പോലും ആ രക്തക്കറയില്‍ ചുവന്നു തുടുക്കണം. മനുഷ്യ രക്തത്തില്‍ കാല്‍ കഴുകി ശവങ്ങളുടെ ശിരസ്സില്‍ ചവുട്ടി നമുക്ക് കടപുറത്തു കൂടി നടന്നകലണം ഇന്ന് തന്നെ " - അവര്‍ ആയുധങ്ങള്‍ വാരി കെട്ടി എഴുന്നേറ്റു.

             തീവ്ര വാദികളുടെ സംഭാക്ഷണം കേട്ട് ജനാലക്കല്‍ നിന്നിരുന്ന യക്ഷിയുടെ കാല്‍ മുട്ടുകള്‍ കൂട്ടിയിടിച്ചു... തൊണ്ട വരണ്ടു വറ്റി.., അവള്‍ തിരിഞ്ഞോടി. നിമിഷങ്ങള്‍ക്കുള്ളില്‍ ഏഴിലം പാലയില്‍ തന്നെ പ്രവേശിച്ചു. അവള്‍ ഓടുന്നതിനിടയില്‍ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.
" ഇനി മേലില്‍ ഞാന്‍ മനുഷ്യ രക്തം കുടിക്കില്ല ... അവര്‍ പരസ്പരം വെട്ടിയും കുത്തിയും രക്തം കുടിക്കുന്നു. ഞങ്ങള്‍ യക്ഷികള്‍ പോലും സ്വന്തം വര്‍ഗക്കാരെ ഉപദ്രവിക്കില്ല. തന്നെ യക്ഷി എന്ന് വിശേഷിപ്പിക്കുന്ന നീച മനുഷ്യരെ നിങ്ങളെ ഞാന്‍ എന്ത് വിളിക്കണം രക്തദാഹികള്‍ എന്നോ ?"
അപ്പോളും  ഭയം നിമിത്തം പാലമരത്തിന്റെ കൊമ്പുകള്‍ വിറച്ചിരുന്നു. നായ്ക്കളുടെ ഓരിയിടല്‍ പാറയിടുക്കില്‍ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

                                                                                                                 
                                                                                                                             പള്ളിക്കത്തോടന്‍ 

Tuesday 13 March 2012

സങ്കല്‍പ്പങ്ങളുടെ മരമടി .





ജീവിതത്തിന്റെ നടുമുറി തേടി യാത്ര പോകുന്നവരാണ് നമ്മള്‍ ഓരോരുത്തരും, സങ്കല്‍പ്പങ്ങളും മോഹങ്ങളും സൌഭാഗ്യങ്ങളും തേടി ജീവിതത്തിന്റെ കയ്പ്പും മധുരവും അറിഞ്ഞും അറിയാതെയും യാത്ര പോകുന്നവരാണ് ഓരോ മനുഷ്യ ജന്മവും. അതില്‍ സുഹൃത്തുക്കളും കൂടെപ്പിറപ്പും, കാമുകി കാമുകന്മാരും ഉണ്ടാകും, നമ്മള്‍ സന്തോക്ഷിക്കുമ്പോള്‍ ഈവരും ഉണ്ടാകും കൂടെ. വീണു പോകുമ്പോള്‍ ആരും ഉണ്ടായെന്നു വരില്ല അതെത്ര വല്യ ബന്ധങ്ങള്‍ ആണെങ്കിലും ഇത് ബന്ധങ്ങള്‍ക്കും പരിധിയുണ്ട് മറ്റുള്ളവരും ഓരോ ജീവിതങ്ങളിലാണ്‌ ജീവിക്കുന്നത് അവരുടെ ആവശ്യങ്ങള്‍ക്ക് അപ്പുറം നമ്മളെ സഹായിക്കുന്നതിനു പരിധികള്‍ ഉണ്ട് .
            മോഹ ഭംഗങ്ങളില്‍ നമ്മള്‍ ഒരു പക്ഷെ ഉള്ളു നീരുമ്പോളും ശൂന്യമായ കീശയോടെ നില്‍ക്കുംബോളും ആത്മ മിത്രങ്ങളോട് പോലും അവസ്ഥാന്തരങ്ങള്‍ പങ്കുവക്കാന്‍ മടിക്കും നമ്മളിലെ സങ്കുചിതമായ ദുരഭിമാനം അതിനു സമ്മതിക്കാതെ വിലക്കും, പല ബന്ധങ്ങളിലും സ്വയം തിരിച്ചരിവുണ്ടാവും, കണക്കു പറയാനാവാത്ത ബന്ധങ്ങള്‍. കൂട്ടത്തില്‍ ഒരെണ്ണം കൂട്ടം തെറ്റുമ്പോള്‍ അവനില്‍ എന്തോ വിഹ്വലതകള്‍ നിറയുന്നുന്ടെന്നു  തിരിച്ചറിയുന്ന നല്ല ബന്ധങ്ങള്‍, കനവുകളില്‍ പറന്നുയരാന്‍ കണക്കുകള്‍ കൂട്ടി കിഴിക്കുമ്പോള്‍, ഭൂമിയില്‍ തൊട്ടു നടന്നിരുന്ന പുല്‍ക്കൊടികളെയും കാറ്റിനെയും വിസ്മരിച്ചൊരു സ്വപ്നലോകം അല്ലെങ്കിലും മറ്റൊരു തലത്തിന്റെ ആവേശം ഉണ്ടായിരുന്നിരിക്കണം. ഒരു പറിച്ചു നടീല്‍ അത് ഉള്‍ക്കൊള്ളാന്‍ മനസ് വിസ്സംമതം കാണിച്ചു , ബന്ധങ്ങള്‍ക്കൊപ്പം ആഘോഷങ്ങള്‍ തൊടുത്തു വിട്ടപ്പോള്‍ കൂടുതല്‍ ശൂന്യനാവുക ആയിരുന്നിരിക്കണം.
          വിരസമായിരുന്ന ഒഴിവു കാലങ്ങളില്‍ ബാധ്യതകളില്‍ കുരുങ്ങി തുടങ്ങിയപ്പോളും ഒറ്റക്കായിരുന്നു. ജീവന്റെ നുകം ഒറ്റയ്ക്ക് പേറുന്ന ഒറ്റക്കാളയുടെ ഞെളിപിരിയുടെ കാലം, പരിഹാസങ്ങളുടെ ചാട്ടവാരടികളിലും വിഡ്ഢിയെ പോലെ പുഞ്ചിരിച്ചു , ഒടുവില്‍ കടങ്ങളുടെ ചെളിപ്പടാത്തു കുഴഞ്ഞു വീഴാന്‍ തുടങ്ങിയപ്പോള്‍ ഭരിച്ചിരുന്ന രാജ്യത്ത് പ്രജയുടെ വേഷമണിഞ്ഞു കയറിചെല്ലുന്ന അവസ്ഥ. ബന്ധങ്ങളില്‍ പോലും പരിഹാസത്തിന്റെ ചാട്ടകള്‍ സീല്‍കാരത്തോടെ പുളഞ്ഞു താഴുമ്പോള്‍ .. മൌനം നിശബ്ദം... ഇനിയും പ്രയാണത്തിന്റെ പോന്നോളികളല്ല, ഒരിക്കല്‍ തുടങ്ങിയിടത് നിന്നും വീണ്ടും തുടങ്ങുവാനുള്ള ധാര്‍ഷ്ട്യം മനസ്സില്‍ നിറയുമ്പോള്‍, ദൂരെ ദൂരെ ഒരു ലക്ഷ്യമുണ്ട് ... ഉഴുതിടാന്‍ പാടാം ഇനിയും ബാക്കി ഒരുപാട് ബാക്കി.. വിതച്ചു കൊയ്തെടുക്കാന്‍.....
              കലപ്പ അഴിചെറിഞ്ഞു വീണ്ടും ആ മരമടി കാളയായി കുതിച്ചടുക്കാന്‍ വിജയത്തിലേക്ക്.. മരമടി കണ്ടത്തില്‍ പാഞ്ഞു പോകുന്ന കാള ഒരിക്കല്‍ വീണുപോയാല്‍ പിന്നെ അതിന്റെ ജീവിതം ദുഷ്കരമാവും വരിയുടച്ച്  വണ്ടികാളയായി അത് ജീവിക്കില്ല, അവന്‍ ചടുലമായി പാഞ്ഞ ചെളിക്കണ്ടം ഇല്ലണ്ടാവനു കഴിയില്ല, ആ വേഗം അവന്റെ ജീവന്റെ ഭാഗമാണ് . തലയെടുപ്പോടെ അവന്‍ പാഞ്ഞു കയരുംപോലുള്ള കൈയടികള്‍ അവന്റെ സിരകളില്‍ ഭ്രാന്തിന്റെ ചൂരില്ലാണ്ട്     അവനു കഴിയില്ല,

   

Sunday 11 March 2012

ക്ലാസ്സിക്കുകള്‍ പുനര്‍ജനിക്കുമ്പോള്‍ - മലയാള സിനിമ



                മലയാള സിനിമയില്‍ പഴയ ക്ലാസ്സിക്കുകള്‍ പുനര്‍ജനിക്കുന്ന ഈ വേളയില്‍ നമുക്കും ഒന്ന് തിരിഞ്ഞു നോക്കാം പത്മരാജനും ഭരതനും ലോഹിതദാസും സൃഷ്ടിച്ച കവിത പോലുള്ള ക്ലാസ്സിക്കുകലോടുള്ള   ഭക്തി ആദരവ് മൂലം ആ ഭംഗി പുതിയ തലമുറയിലേക്ക് എത്തിക്കുവാന്‍ വേണ്ടിയാണോ രേവതി കലാമന്ദിര്‍ പോലുള്ള ബാനറുകള്‍ പ്രയത്നിക്കുന്നതെന്ന്.

                1978 - ല്‍ പത്മരാജന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം രേവതി കലാമന്ദിര്‍ന്റെ ബാനറില്‍ ടി. കെ രാജീവ് കുമാര്‍ സംവിധാനം ചെയ്തു ശ്വേത മേനോന്‍ രതി ചേച്ചിയായി, മലയാള സിനിമയുടെ എക്കാലത്തെയും ക്ലാസ്സുകളില്‍ ഒന്നായ ഈ ചിത്രത്തിന്റെ പുതിയ പതിപ്പ് കണ്ടാല്‍ അറിയാം അതിന്റെ ഉദ്ധേശ ശുദ്ധി എന്തായിരുന്നു എന്ന്.

               പത്മരാജന്‍ ഭരതന്‍ രതി നിര്‍വേദം ലൈഗീകതയെ കടും നിറത്തിന്റെ ചായങ്ങളില്ലാതെ ടീനെജുകാരനായ പപ്പുവിന്റെയും രതി ചേച്ചിയുടെയും കഥ പറഞ്ഞപ്പോള്‍ അത് ഒരു ബിറ്റ് പടമായല്ല പ്രേക്ഷകര്‍ കണ്ടത് , അന്ന് ആ വിഷയം പുതുമ ആയിരുന്നു സങ്കീര്‍ണ്ണമായ ആ ഒരു വികാര ക്ഷോഭത്തിന്റെ പ്രായത്തെ മനോഹരമായ ഒരു കവിത പോലെ ആലേഖനം ചെയ്തു കാണിച്ച പഴയ ചിത്രത്തിന്റെ ഏഴയലത്ത് എത്തില്ല രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത സുരേഷ് കുമാറിന്റെ പുതിയ രതിനിര്‍വേദം. അത് ശ്വേത മേനോന്റെ മേനിയഴക് പ്രദര്‍ശിപ്പിക്കാന്‍ മാത്രമായൊരു ചിത്രം, സുരേഷ് കുമാറിന് കലയെ ഉദ്ധരിക്കുക എന്നതിലുപരി കുറഞ്ഞ പണം മുടക്കില്‍ പണം വാരാനുള്ള തന്ത്രമായിരുന്നു.

             കിന്നാരത്തുമ്പികള്‍ മുതല്‍ ഷക്കീല തരംഗം കത്തിക്കയറിയത്  പോലെ മറ്റൊരു ട്രെന്‍ഡ് ശ്വേത മേനോനെ പോലെ സെക്സിയായ ഒരു താരത്തെ വച്ച് ഒരു നല്ല സൃഷ്ടിയെ ക്ലാസ്സിക് പുനര്സൃഷ്ടി എന്ന വ്യാജേന വിറ്റുകാശാക്കി എന്നതാണ് സത്യം. പത്മരാജന്‍ രതിനിര്‍വേദം പറഞ്ഞ കാലഘട്ടത്തില്‍ അത് പുതുമ ആയിരുന്നു പക്ഷെ ഇന്നത്തെ കാകഘട്ടത്തിന്റെ അന്തരം ഏറെയുണ്ട് . പപ്പുവിനെപോലെ വികാരം ഉള്ളിലടക്കി അടുത്ത വീട്ടിലെ ചേച്ചിയെ മനസ്സില്‍ മോഹിക്കുന്ന കൌമാരം അല്ല ഇന്ന്. സാമ്പത്തിക നിലവാരത്തിന്റെ ഉയര്‍ച്ചയും "പോര്‍ണോഗ്രാഫിക്" മാധ്യമങ്ങളുടെ വളര്‍ച്ചയും ഇന്നത്തെ കൌമാരത്തെ അവിഹിത വേഴ്ച്ചയിലേക്ക് എത്തിക്കുന്ന അവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്. പുതിയ രതിനിര്‍വേദം പോസ്ടരുകളില്‍ പോലും ശ്വേത മേനോന്റെ മാദകത്വം നിറഞ്ഞു നില്കുന്നു. കാലും പുക്കില്‍ ചുഴിയും കാണിക്കാന്‍ വേണ്ടി മാത്രമാണിതിലെ വസ്ത്രാലങ്കാരം പോലും. പത്മരാജന്റെ സൃഷ്ടിയില്‍ ഇല്ലാത്തതായി പോലും പല ചൂടന്‍ രംഗങ്ങളും ഇതില്‍ കുത്തി നിറക്കപെട്ടിട്ടുണ്ട് സുരേഷ് കുമാര്‍ പുതിയ ചിത്രത്തില്‍.


              രേവതി കലാമന്ദിര്‍ അടുത്ത പുനര്‍സൃഷ്ടിക്ക് ഒരുങ്ങുന്നു  " ചട്ടക്കാരി" അതും കൂടുതലൊന്നും പ്രതീക്ഷിക്കണ്ട ക്ലാസ്സിക് പുനര്‍സൃഷ്ടി എന്ന പേരില്‍ ഒരുഗ്രന്‍ മസാല ചിത്രം അത് തന്നെയാവും ചട്ടക്കാരിയും, " രാസലീലയും'' " അവളുടെ രാവുകളും " പിന്നാലെ എത്തും. കലയോടും അമൂല്യ പ്രതിഭാകലോടുമുള്ള  ആദരവാണ് അവരുടെ സൃഷ്ടികള്‍ പുനര്‍ ജനിപ്പിക്കുന്നത് എങ്കില്‍ "പെരുവഴിയമ്പലം" " ഒരിടത്തൊരു ഫയല്‍വാന്‍ " എന്നിവയൊന്നും എന്തെ റീമേക്  ചെയ്യാന്‍ ആരും മുതിരുന്നില്ല. ഒരു പക്ഷെ ഫയല്‍വാന്‍ പുനര്‍ജനിച്ചാല്‍ ഫയല്‍വാനുമായി ശാരീരിക ബന്ധം കൊതിച്ചു കഴിയുന്ന ഭാര്യ ചക്കരയുടെ  ഓര്‍മയായി ഒരു കിടപ്പറ രംഗം കൂടി ചേര്‍ത്ത് ആവും  പുതിയ ഫയല്‍വാന്‍ ഇറങ്ങുക എന്നതില്‍ സംശയം വേണ്ട.


            ഐ. വി ശശി സംവിധാനം ചെയ്ത " അവളുടെ രാവുകള്‍" റീമേക്കിനു ഒരുങ്ങുന്നു. നായികയെ കിട്ടാത്തതിന്റെ പേരില്‍ വൈകുന്നു എന്നതാണ് റിപ്പോര്‍ട്ട്. സനൂഷയും രമ്യ നമ്പീശനും നായിക പരിഗണനയില്‍ ഉള്ളതെന്ന് കേള്‍ക്കുന്നു. സെന്‍സര്‍ ബോര്‍ഡ്  "എ " സര്‍ട്ടിഫിക്കറ്റ്  ലഭിക്കുന്ന ആദ്യ മലയാള ചിത്രമാണ് " അവളുടെ രാവുകള്‍ '' സാഹചര്യ വശാല്‍ അഭിസാരിക ആവേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥ മനോഹരമായി പറഞ്ഞ ചിത്രം, അന്നത്തെ കാലത്തിന്റെ തീപ്പൊരി പാറിയ ചിത്രം എന്നൊക്കെ വിശേഷിപ്പിക്കാം അവളുടെ രാവുകളെ.



            മകളെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കണമെന്ന് ആഗ്രഹിച്ച മാതാപിതാക്കള്‍ അകാലത്തില്‍ വസൂരി വന്നു മരിക്കുമ്പോള്‍ കൈകുഞ്ഞായ അനുജനെയും എടുത്ത് വിശപ്പടക്കാന്‍ തെരുവിലേക്ക് ഇറങ്ങുന്ന രാജി എന്ന പെണ്‍കുട്ടിയുടെ കഥ. ഭിക്ഷയെടുത്ത്‌ വിശപ്പടക്കി കട തിണ്ണയില്‍ അന്തിയുറങ്ങിയ രാവുകളില്‍ എന്നോ അവള്‍ പോലും അറിയാതെ അവള്‍ക്ക്  തന്റെ ചാരിത്ര്യം നഷടമാവുന്നു. പിന്നെ അവള്‍ അത് തൊഴിലാക്കി മാറ്റുന്നു, അറിയപ്പെടുന്ന വേശ്യയായി അവള്‍ ജീവിക്കുമ്പോളും സ്ത്രീ സഹജമായ ആഗ്രഹങ്ങള്‍ അവളില്‍ ഉടലെടുക്കുന്നുണ്ട്, ബാബു എന്ന ചെറുപ്പക്കാരനെ അവള്‍ ആത്മാര്‍ഥമായി പ്രണയിക്കുന്നു. രാജിയുടെ നന്മ തിരിച്ചറിയുന്ന പലരും അവളെ ഇഷ്ടപ്പെടുന്നു എങ്കിലും വേശ്യ എന്നതിനാല്‍ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുന്നില്ല .

                ഒടുവില്‍ കൂട്ട ബലാല്‍സംഗത്തിനു ഇരയായ രാജി തന്റെ അനുജന്റെ മരണത്തിനു കാരണമായ ആളിനോട്‌  ക്ഷമിക്കുന്നു. അയാള്‍ സ്ഥലം മാറ്റം വാങ്ങി പോകുമ്പോള്‍ അവള്‍ അയാള്‍ക്ക് ഭക്ഷണം വച്ച് വിളമ്പി കൊടുത്ത് ഉച്ചിഷ്ട ഇല  എടുക്കുന്നത് ഒരു വീട്ടമ്മയുടെ അധികരികതയിലാണ് . അവളുടെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാത്ത ഭാര്യ പദവിയോടുള്ള അവളുടെ അഭിനിവേശം നന്നായി ചിത്രികരിച്ചിരിക്കുന്നു. സീമ അവതരിപ്പിച്ച രാജി എന്ന കഥാപാത്രം ബ്രായില്‍ നില്‍ക്കുന്ന  ഒരു സീന്‍ ഒഴിച്ചാല്‍ അവളുടെ രാവുകളില്‍ സെക്സിന്റെ അതി പ്രസര രംഗങ്ങള്‍ കുറവാണ്. മൂല്യം ചോരാതെ ഒരു വേശ്യയുടെ  കഥ പറഞ്ഞ അവളുടെരാവുകള്‍ ആ കാലഘട്ടത്തിന്റെ ആവേശമായിരുന്നു.

               ഐ. വി ശശി തന്നെ സംവിധാനം ചെയ്യുന്നത് കൊണ്ട് മൂല്യ ച്യുതി സംഭവിക്കാതെ അവളുടെരാവുകള്‍ പുന സൃഷ്ടിക്കപ്പെടും എന്ന് കരുതാം. ഇന്നത്തെ തലമുറയുടെ ലൈംഗിക അതിപ്രസരത്തിന്റെ ഭാഗമായി ഇതിലും രംഗങ്ങള്‍ക്ക് ചൂടെകാം, രമ്യ നമ്പീശന്‍ രാജിയായാല്‍ അവളുടെ രാവുകള്‍ക്ക്‌ ആളുകയരുന്നത് രമ്യയുടെ മേനിയഴക് കാണുവാന്‍ എന്ന ഉദ്ദേശത്തില്‍ ആവും അത് നമ്മുടെ പ്രേക്ഷകന്റെ രീതിയല്ലേ? അതിന്റെ നിഴലാട്ടങ്ങലാവും ഇനിയുള്ള റീമേക്കുകളില്‍ എല്ലാം തന്നെ.

              ഭരതന്റെ പുത്രന്‍ സിദ്ധാര്‍ഥന്‍ പിതാവിന്റെ 'നിദ്ര ' എന്ന ചിത്രം പുന സൃഷ്ടിച്ചു. ആദ്യ ദിവസങ്ങളില്‍ ചിത്രം ഡ്രോപ്പ് ഔട്ട്‌ ആയിരുന്നു, ചിത്രത്തില്‍ മസാലയുടെ കുറവായിരിക്കണം കാരണം എന്ന് ആര്‍ക്കും മനസിലാവനതല്ലേ. ഭരതനോളം പറ്റില്ലെങ്കിലും മകന്റെ ഉദ്യമത്തെ പ്രോല്‍സാഹിപ്പിക്കാം.

                 ബ്യുട്ടിഫുള്ളും, ഈ അടുത്ത കാലത്തും എല്ലാം മികച്ചതെന്നു കൊട്ടി ഘോഷിക്കുമ്പോള്‍ ഈ റിലീസിംഗ് പോപുലാരിടി മാത്രം ആയിരിക്കും ഇത്തരം ചിത്രങ്ങള്‍ക്ക്, മലയാള സിനിമയുടെ ചരിത്രത്തില്‍ ഇവക്കൊന്നും ഒരു സ്ഥാനവും ഉണ്ടാവില്ല, അനൂപ്‌ മേനോന്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതാണ് ബ്യുട്ടിഫുള്‍ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് എന്ന് പറയുന്നു, ആ ലാഘവം ആ  ചിത്രത്തിന്റെ ഘടനയെയും ബാധിച്ചിട്ടുണ്ട്, പത്മരാജനെ പോലുള്ളവര്‍ ഒരിക്കല്‍ പോലും പറഞ്ഞു കേട്ടിട്ടില്ല ഇത്ര ചടുലമായ സ്ക്രിപ്ടിങ്ങ്നെ പറ്റി, ചില നാടന്‍ പ്രയോഗങ്ങളും ദ്വയാര്‍ഥ സംഭാക്ഷണവും മാത്രമാണ്  ബ്യുട്ടിഫുള്‍ എന്ന ചിത്രത്തെ ശ്രധിക്കപെടുത്തിയത്, "കൊള്ളാം കണ്ടിരിക്കാം" എന്നതിലുപരി മികവോന്നും പറയാന്‍ മാത്രമില്ല ബ്യുട്ടിഫുള്‍ എന്നാണ് എന്റെ അഭിപ്രായം. നാഗരിക സംസ്കാരത്തില്‍ വളര്‍ന്നവര്‍ "ഐശ്വര്യ റായിക്ക്  വയറിളക്കം" എന്നും, "കറുത്ത ബ്രാ വെളിയില്‍ കാണിക്കുന്ന പെണ്‍കുട്ടി" എന്നുമൊക്കെ പറഞ്ഞപ്പോള്‍ അതൊരു പുതുമയായി തലേല്‍ കേറ്റി, നാട്ടിന്‍ പുറങ്ങളില്‍ ഇത്തരം സര്‍വസാധാരണ സംഭാക്ഷണങ്ങള്‍ കേട്ട് വളര്‍ന്നവര്‍ ഇതൊന്നും മൈന്‍ഡ് ചെയ്യണമെന്നില്ല , അല്ലെങ്കില്‍ ലോക്കല്‍ സംഭക്ഷണം സിനിമ പോലുള്ള ഒരു മാധ്യമത്തില്‍  വന്നപോലുള്ള ഒരു ആവേശം അത്രേ ഉള്ളൂ ബ്യുട്ടിഫുള്‍.

                 കഴമ്പുള്ള സിനിമകള്‍ എടുക്കുന്ന മുഖ്യധാര സംവിധായകരായ രഞ്ജിത്തും, ബ്ലെസ്സിയും അവരൊക്കെ മാറി ചിന്തിച്ച മാറ്റങ്ങള്‍ ചരിത്രമാണ്, അവരൊന്നും മൂന്നു ദിവസം കൊണ്ടല്ല തിരക്കഥ എഴുതുന്നത് അതിന്റെ മികവു അവരുടെ ചിത്രങ്ങളില്‍ കാണാനും കഴിയും. മാറ്റം നല്ലതാണു പക്ഷെ സാമ്പത്തിക മൂല്യം മാത്രം ഉദ്ദേശിച്ചു മാതം മാറുന്നത് വെറുതെയാണ് അത് മലയാള സിനിമയുടെ നിലവാര തകര്‍ച്ചക്ക് വഴിയൊരുക്കും. മലയാള സിനിമയില്‍ മാറ്റത്തിന്റെ ആര്‍പ്പുവിളികള്‍ ഉയരുമ്പോള്‍ , മസാല നിറച്ച് പഴയ ചിത്രങ്ങളുടെ പുനസൃഷ്ടിയും, പാശ്ചാത്യന്റെ സംസ്കാരത്തില്‍ അവിഹിത ബന്ധവും പെണ്ണ് പിടിത്തവും   വരച്ചു കാണിക്കുന്ന നവജാത സിനിമകളും അല്ല വേണ്ടത്. മലയാളിക്ക് അഭിമാനിക്കാവുന്ന തകരയും, തൂവാനത്തുമ്പികളും , ഞാന്‍ ഗന്ധര്‍വനും ചമയവും കിരീടവും തനിയാവര്തനവുമൊക്കെ പിറന്ന ഈ മണ്ണില്‍ ആ പ്രധിഭാ ധനന്മാര്‍ക്ക് പകരമാവില്ലെങ്കിലും , ഇത്തരം ക്ലാസിക്കുകള്‍ പിറന്നിരുന്നെങ്കില്‍ എന്ന് ആശിക്കുന്ന പഴയ ചിന്താഗതികാരുടെ കൂടെ കാത്തിരിക്കാന്‍ മാത്രമേ കഴിയൂ. കലയെ ആസ്വദിക്കാനുള്ള മലയാളിയുടെ ആ ആസ്വാദന ശേഷി നഷ്ടമായി തുടങ്ങി, കൊടുക്കുന്ന പൈസക്ക് ചിരിക്കാനും മസാല കണ്ടു ദര്‍ശന സുഖത്തിനും മാത്രമായി മലയാളിക്ക് സിനിമ എന്ന മാധ്യമം എന്ന വിധം അധപ്പതിക്കുന്നു.

                                                                                                                         പള്ളിക്കത്തോടന്‍, 

Saturday 10 March 2012

മേഘതേരില്‍.....

 കവിത

മിഴിനീര്‍ സാഗരത്തിന് നടുവില്‍ എന്നെ
തനിച്ചാക്കി എങ്ങു നീ പോയ്‌ മറഞ്ഞു
നീയില്ലാത്ത ഓരോ നിമിഷവും
എനിക്ക് വേദന ജനകമല്ലോ?
എന്തെ ഒന്നും മിണ്ടാതെ നീ പോയ്‌ മറഞ്ഞു
നിന്‍ പാദസ്വര ചലനവും കാത്ത്
ഞാനിതാ ഏകനായി അലയുന്നു
നീ വരില്ലെന്നരിഞ്ഞിടിലും വെറുതെ
നിന്‍ മോഹങ്ങള്‍ വാരി പുണര്‍ന്നു ഞാനിതാ കേഴുന്നു
നീയായിരുന്നെന്റെ പുലരികള്‍
നീയായിരുന്നെന്റെ വസന്തവും
നീയായിരുന്നെന്റെ ജീവന്റെ താളവും
എന്‍ ഹൃദയത്തില്‍ രക്ത തുള്ളികള്‍ -
പൊടിയുന്നതറിയാതെ നീ മാഞ്ഞുവോ ?
നീയിനി വരില്ലെന്നറിഞ്ഞിടിലും വെറുതെ
കളകളം പാടുന്ന പുഴകളോടും
മിന്നി തെളിയുന്ന താരകളോടും
നിന്നെ ഞാന്‍ തിരക്കുന്നു
കലിയുഗ രാധയും കൃഷ്ണനുമായ്
വൃന്ദാവനം തീര്‍ക്കാന്‍ കൊതിച്ച നീ
എന്നെ തനിച്ചാക്കി അകന്നുവോ ദൂരെ?
എന്നിലെ മോഹങ്ങള്‍ മാമ്പൂക്കള്‍ കണക്കെ
പുഴയോളങ്ങളില്‍ വീണകലുന്നു
എന്‍ മിഴികള്‍ നിറഞ്ഞാല്‍ എന്‍ മനം പിടഞ്ഞാല്‍
സ്വന്തന വാക്കുകളുമായ്
എന്‍ മിഴിനീര്‍ തുടക്കനെത്തും നിന്‍ -
മൃദുകരങ്ങള്‍ എനിക്കിനി അന്യം
നീ വരില്ലോരുനാളും എന്നരിഞ്ഞിടിലും
നിന്റെ ഗന്ധം, നിന്റെ സാമിപ്യം ഞാനിന്നു കൊതിക്കുന്നു
എന്റെ സ്വപ്നങ്ങള്‍ക്ക് ആയിരം ചിറകേകി
നീ മാഞ്ഞുവോ പ്രിയ തോഴി ...
എന്‍ മനസിന്‌ ഭ്രാന്തേകി നീ അകന്നുവോ പ്രിയാതെ
നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മുന്ന നീലവാനില്‍
വെന്മേഘങ്ങളുടെ ചിറകുകളില്‍
പുഞ്ചിരി തൂവി നീയെന്നെ വിളിക്കുന്നുവോ?
വ്യര്ധമാം മോഹങ്ങള്‍ ഈ ഭൂവിലുപേക്ഷിച്ചു-
നിന്നെ തേടി ഞാനെത്തുന്നു മരണത്തിന്റെ തേരില്‍
ജന്മാന്തരങ്ങള്‍ക്കപ്പുറം നമുക്കൊന്നവാന്‍
ഒന്നിച്ചാ ശൂന്യതയില്‍ അലയുവാന്‍
എന്‍ ജന്മം അര്‍ദ്ധഗര്‍ഭമാക്കുവാന്‍, ദേവി
നിന്നെ തേടി ഞാനിതാ വന്നണയുന്നു
സ്നേഹവിപഞ്ചികയുമായി പ്രണയ രാഗങ്ങള്‍ മീട്ടി
വെള്ളിമേഘതേരില്‍ ചിരകുരുമ്മി കവിളുരുമ്മി
പാറിനടക്കാന്‍ ഞാനിതാ വന്നണഞ്ഞു....
ഞാനെന്‍ പ്രിയതയെ കണ്ടു
വെന്മേഘതേരിലിരുന്നു കണ്ടു താഴെ -
ഭൂമിയില്‍ നീ നിന്‍ ഭര്‍തൃവക്ഷസ്സില്‍ തലചായ്ച്ചു
കുറുകുന്നത് .. ഞാന്‍ ദൂരെ ദൂരെ ..മേഘങ്ങളിലും .....  


                                                                                                            പള്ളിക്കത്തോടന്‍.

നഗരകാഴ്ചകള്‍...

               

                 ഗ്രാമത്തില്‍ നിന്നും വണ്ടി കയറുമ്പോള്‍ അവന്റെ മനസ് നിറയെ വര്‍ണകാഴ്ചകള്‍ ആയിരുന്നു. ഗ്രാമത്തിന്റെ പച്ചപ്പില്‍ നിന്നും നഗരത്തിലേക്കുള്ള അവന്റെ ആദ്യ യാത്ര ആയിരുന്നത്.

തിരക്കേറിയ നഗരത്തില്‍ ബസ്‌ ഒരു ഇരമ്പലോടെ നിന്നു. അവന്‍ അതില്‍ നിന്നും ഇറങ്ങി.

               കുതിച്ചു പായുന്ന വാഹനവ്യൂഹം, മാനം മുട്ടി നില്‍ക്കുന്ന സൌധങ്ങള്‍ എല്ലാം അവനൊരു വിസ്മയമായിരുന്നു. ഒരു നഗരം അവനെ തന്നിലേക്ക് ചേര്‍ക്കുക ആയിരുന്നു. അതെ ആ നഗര കാഴ്ചകളില്‍ അവന്‍ മയങ്ങിയിരുന്നു.നഗരം എന്നാ സുന്ദരിയുടെ വശ്യത അവനെ സ്വപ്ന ലോകത്താക്കുകയായിരുന്നു,അവന്‍ തന്നെ തന്നെ മറന്നു കാഴ്ചകളില്‍ മുഴുകി.


                എന്തോ ഒരു ശബ്ദം കേട്ട് അവന്‍ ഞെട്ടി തിരിഞ്ഞു നോക്കി. അവന്‍ സ്വപ്ന ലോകത്ത് നിന്നും ഉണര്‍ന്നു. കുറെ നായ്ക്കള്‍ എന്തിനോ വേണ്ടി കടിപിടി കൂടുന്നു അതിനിടയില്‍ കുറെ കുട്ടികളും, പാറി പറക്കുന്ന മുടികള്‍, പിഞ്ചി കീറിയ വസ്ത്രങ്ങള്‍, ചിലരുടെ ദേഹത്ത് നിന്നും രക്തവും ചലവും ഒലിച്ചിറങ്ങുന്നു. ആ മുറിവുകളിലേക്ക് നായ്ക്കളുടെ പല്ലും നഖവും ആഴ്ന്നിറങ്ങി. എങ്കിലും വിസപ്പിന്റെ താളം തുടികൊട്ടുന്ന വയരുകളെ അടക്കി നിര്‍ത്താന്‍ ആ മനുഷ്യ കുരുന്നുകള്‍ നായ്ക്കളോട് കടിപിടി കൂടുകയായിരുന്നു. ആ എച്ചില്‍ പൊതികളിലെ ഓരോ വറ്റിനും വേണ്ടി.

               നാഗരികതയുടെ വശ്യതയില്‍ മയങ്ങിയ അവനതു വിശ്വസിക്കേണ്ടി വന്നു. അമ്മയുടെ താരാട്ടിന്റെ ശീലുകളില്‍ ആ മടിത്തട്ടില്‍ തല ചയ്ച്ചുരങ്ങിടണ്ട, പുത്തനുടുപ്പും , പുസ്തകങ്ങളുമായി കളിചിരികളുടെ ലോകത്ത് നടക്കേണ്ട പിഞ്ചോമനകള്‍ ഒട്ടിയ വയറുമായി എച്ചില്‍ കഷണങ്ങള്‍ക്ക് വേണ്ടി തെരുവ് നായ്ക്കളുമായി മല്‍പ്പിടുത്തം നടത്തുന്നു.

              നാണയ തുട്ടുകളുടെ  കിലുക്കം അവനെ പിന്നിലേക്ക്‌ വിളിച്ചു. ഒരു മനുഷ്യന്‍, അയാളുടെ ദേഹം ആസകലം വൃണങ്ങള്‍ പഴുത്തു നില്‍ക്കുന്നു. അവയ്ക്ക് ചുറ്റും ഈച്ചകള്‍ വട്ടമിട്ടു പറക്കുന്നു. ഇടതു കൈയുടെ സ്ഥാനത് കീറിപറിഞ്ഞ ഷര്‍ട്ടിന്റെ കൈ തോണി ആടുന്നു. അവനറിയാതെ അവന്റെ കൈ പോക്കറ്റിലേക്കുനീണ്ടു. ഒരു നാണയ തുട്ട് ആ ഭിക്ഷാ പാത്രത്തിലേക്ക് വീണു. അവനു ശ്വാസം നിലക്കാന്‍ തുടങ്ങിയ നിമിഷങ്ങള്‍ ആയിരുന്നു അത്.

              സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തില്‍ ചിത ഒരുക്കി കഴിഞ്ഞു , സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണ് ചിമ്മി തുറന്നു. എവിടെയോ ഒരു സ്ത്രീയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു. കൂടെ ഒരു പുരുഷ സ്വരവും. അവന്‍ നടന്നുകൊണ്ടിരുന്നു, ആ കണ്ണുകള്‍ അവരിലേക്ക്‌ തിരിഞ്ഞു. വില കുറഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞു തലയില്‍ പൂക്കളും ചൂടി ഒരു ദേവതയെ പോലൊരു സ്ത്രീ. ശാലിനത തുളുമ്പുന്ന മുഖം, പക്ഷെ അവനതു വിശ്വസിക്കേണ്ടി വന്നു , ആ സ്ത്രീ തന്റെ ശരിരത്തിന് വില പറയുക ആയിരുന്നു. അവനു ആ സ്ത്രീയോട് വെറുപ്പ്‌ തോന്നി. ഒപ്പം സഹതാപവും, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ആയിരിക്കാം അവര്‍ തന്റെ ശരീരം വില്‍ക്കുന്നത് , അല്ലെങ്കില്‍ വിസന്നു കരയുന്ന തന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയാവാം, കുടുംബത്തിന്റെ  പട്ടിണി  അകറ്റുവാന്‍ ആവാം. സ്ത്രീയെ അമ്മയായി, ദേവിയായി വാഴിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അവള്‍ക്കു തന്റെ ശരീരം വില്‍ക്കേണ്ടി വരുന്നു.

                അവന്റെ മനസ്സില്‍ നഗരം എന്നാ സുന്ദരി ഒരു പിശചിനിയായി മാറുകയായിരുന്നു. മനുഷ്യ രക്തം കുടിക്കുന്ന മാംസം ഭക്ഷിക്കുന്ന ഒരു പിശാചിനി. ഗ്രാമത്തിലേക്കുള്ള അവസാന ബസില്‍ കയറുമ്പോള്‍ അവന്റെ മനസ്സില്‍ നഗരത്തിന്റെ വര്‍ണ്ണക്കാഴ്ചകള്‍ ഇല്ലായിരുന്നു. പകരം ഒരു നേരത്തെ ആഹരടിനായി നായ്ക്കളോട് മല്ലിടുന്ന... സ്വന്തം ശരീരം വില്‍ക്കുന്ന.. കുറെ മനുഷ്യ കോലങ്ങള്‍ മാത്രമായിരുന്നു, കൂടെ ആ മഹത്തായ കവിയുടെ ഈരടികളും.

                                                    " നാട്യ പ്രധാനം നഗരം ദരിദ്രം
                                                    നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം "


                                                                                                                             കെ. എസ് . ഹരി

      

Friday 9 March 2012

മാര്‍ച്ച്‌ 8 - ലോക വനിതാ ദിനം.

               


                    മാര്‍ച്ച്‌  8  - ലോക വനിതാ ദിനം, പാശ്ചാത്യ സംസ്കാരത്തിന്റെ ആഘോഷ ദിനങ്ങളില്‍ ഒന്ന്. ഇന്നലെ ഫേസ് ബുക്കില്‍ തിളങ്ങുന്ന ആശംസ കാര്‍ഡുകളുടെ ആഘോഷം തന്നെ ആയിരുന്നു, ലോക വനിതാ ദിനത്തില്‍ സുഹൃത്തുക്കള്‍ ആശംസ അര്‍പ്പിക്കുന്നതിന്റെ ബഹളം. ഒന്ന് ചോദിച്ചോട്ടെ? എന്താണ് ലോക വനിതാ ദിനം എന്നത് കൊണ്ടുള്ള ആവശ്യകത. വനിതകള്‍ക്ക് എന്തിനു വേണ്ടി ആണ് ഈ ആഘോഷ ദിനം .
                    സമ്പന്നനു വേണ്ടി മാത്രമല്ലെ ഈ ദിവസം, കരിങ്കല്‍ ക്വാറികളില്‍ മെറ്റല്‍ അടിക്കുന്ന, പൊരിവെയിലത്ത്  ടാറിംഗ് ജോലി ചെയ്യുന്ന, കൈകുഞ്ഞുങ്ങളെ പെരുവഴിയില്‍ കിടത്തി കേബിള്‍ കുഴി തോണ്ടുന്ന വനിതകള്‍ക്ക് എന്ത് വനിതാ ദിനം! കുടുംബത്ത് അടുപ്പ് എരിയണമെങ്കില്‍ പണിയെടുക്കണം വനിതാ ദിനം കൊണ്ടാടിയാല്‍ പട്ടിണി കിടക്കണ്ടി വരും, കുരുന്നു കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി ഗതികേടുകൊണ്ട് പിച്ച എടുക്കുന്നവരും, ഉരുകി ഒളിക്കുന്ന ടാറിനു മുകളില്‍ പകലന്തിയോളം പണിയെടുക്കുന്നവരും, എന്നും പണിക്കു വേണ്ടി കൂടെ പണിയുന്ന മേസ്തിരിക്ക് കിടന്നു കൊടുക്കണ്ടി വരുന്നവരും എല്ലാം വനിതകളാണ്, പക്ഷെ ഇവര്‍ക്ക് പാശ്ചാത്യന്റെ വനിതാ ദിനം ആഘോഷിക്കാന്‍ ആവതില്ല, കാരണം പണത്തിന്റെ നിറവ് കൊഴുപ്പ് രൂപത്തില്‍ ഇവരുടെ എല്ലിനിടയില്‍ കയറുന്നില്ല, നട്ടെല്ല് മുറിയെ പണിയെടുത്താല്‍ അന്നന്ന്  കഞ്ഞിവെള്ളം കുടിക്കാം അതാണ് അവസ്ഥ.
                  പതിനായിരങ്ങള്‍  വില മതിക്കുന്ന പട്ടു സാരിയും ചുറ്റി കഴുത്തിലും കാതിലും നിറയുന്ന വജ്ര ആഭരണങ്ങളുടെ പ്രദര്സനതിനായി നിശാ ക്ലുബുകളില്‍ കൊച്ചമ്മമാര്‍ക്ക് പാര്‍ട്ടി നടത്താന്‍ ഒരു ദിവസം, അത് മാത്രമാണ് വനിതാ ദിനം, സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ അന്നത്തിനായി ദരിദ്ര സ്ത്രീകള്‍ തുണിയഴിച്ചാല്‍ അത് വ്യഭിചാരം!  ശീതികരിച്ച മുറിയില്‍ പഞ്ഞിമെത്തയില്‍  ഭര്‍ത്താവില്ലാത്ത നേരം നോക്കി വിത്ത് കാളകളെ മുക്രയിടന്‍ വിട്ടു നിര്‍വൃതി അടയുന്നതിനു ന്യയികരണങ്ങള്‍ ഉണ്ട്, ബിസിനസ് ടൂറും തിരക്കുമായി നടക്കുന്ന ഭര്‍ത്താവിനു എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ല ഞാനും ഒരു പെണ്ണല്ലേ? പാവപെട്ടവല്‍ നിത്യവൃത്തിക്ക് മടിക്കുത്തഴിച്ചാല്‍ അത് വേശ്യവൃത്തി. പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്
                                " മുഴുത്തവന്റെ കഴപ്പല്ലേ ചെറിയവന്റെ പിഴപ്പ് " 
                                                                                       
                                                                                                                            പള്ളിക്കത്തോടന്‍ 


Wednesday 7 March 2012

ഈ ഭൂമിയില്‍ ജനിക്കാതിരുന്നെങ്കില്‍.......



                                നമ്മള്‍ ഓരോരുത്തരും നമ്മുടെ ജീവിതത്തെ ഒരു അര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ആഘോഷം അക്കുന്നവരല്ലേ. നമുക്കുള്ള സുഖ സൗകര്യങ്ങളെ നമ്മള്‍ കൂടുതല്‍ കൂടുതല്‍ മികവുള്ളതാക്കാന്‍ ശ്രമിക്കുമ്പോളും, നമ്മള്‍ എല്ലാവരും മറന്നു പോവുന്ന ഒരു പറ്റം ജനതയുണ്ട് നമുക്കിടയില്‍ തന്നെ, നമ്മള്‍ കാണാതിരിക്കുന്ന , അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഒരു കൂട്ടം, ഒരു നേരത്തെ ഭക്ഷണത്തിന് വലയുന്നവര്‍, നമ്മളെ സൃഷ്‌ടിച്ച ദൈവം തന്നെയാണ് അവര്‍ക്കും ജന്മം നല്‍കിയത് പക്ഷെ എന്തിന്റെയോ പേരില്‍ ഒരു നേരത്തെ അന്നം കിട്ടാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നവര്‍, നമ്മളൊക്കെ പാഴാക്കുന്ന ഭക്ഷണത്തിന്റെ ഒരു അംശം മതി, സ്വന്തം കാര്യം നോക്കാന്‍ സമയം തികയാതെ ബാങ്ക് ബാലന്‍സും ജീവിത സുഖങ്ങളും കൂട്ടുവാന്‍ രാവും പകലും നെട്ടോട്ടമോടുന്ന ഞാനും നിങ്ങളും ഉള്‍പെടുന്ന സമുഹത്തിന് യാതൊരു പ്രതിബധതയുടെയും ആവശ്യമില്ല, ഞാന്‍ എന്ത് ചെയാന്‍ എനിക്ക് തികഞ്ഞിട്ട് വേണ്ടേ എന്ന് ഓര്‍ക്കാതെ നമ്മുടെ കണ്മുന്നിലുള്ള ഒരാള്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു പുണ്യമാകും, നമ്മള്‍ ധൂര്‍ത്തടിക്കുന്ന പണത്തിന്റെ ഒരു അംശം മതിയാകും അതിനായി.

         
                നമ്മുടെ മക്കള്‍ മുലപ്പാലും ടിന്‍ ഫുഡും കഴിച്ചു സുഖമായി ഉറങ്ങുമ്പോള്‍ വരണ്ടു വറ്റിയ മാറില്‍ വിണ്ടുകീറിയ മുല ഞെട്ട് ചപ്പി കരയാന്‍ പോലും ആവതില്ലണ്ട് അസ്ഥി പഞ്ചരങ്ങളായി കിടക്കുന്ന കുരുന്നു ജന്മങ്ങള്‍... " പോറ്റാന്‍ പറ്റുന്നവനെ ജനിപ്പിക്കാവൂ" എന്ന് പറഞ്ഞു ഒഴിയാം. മനുഷ്യന്റെ ശാരിരിക ജല്പനങ്ങളില്‍ നിമിഷ സുഖത്തിനായി ജനിച്ചു പോവുന്ന തന്തയില്ലാത്ത കുഞ്ഞുങ്ങളും, ജനിപ്പിച്ചു ഗതികേടുകൊണ്ട് അലയേണ്ടി വന്നവരും എല്ലാം ഉണ്ടാകും ഇക്കൂട്ടത്തില്‍. അതൊന്നും ഈ കുരുന്നു ബാല്യങ്ങളുടെ തെറ്റല്ല,


                  ദോഷം മാറാന്‍ അമ്പലങ്ങള്‍ തോറും കയറി ഇറങ്ങി വഴിപാട്‌ നടത്തിയും, പള്ളികള്‍ തോറും ദിവ്യനായ ധ്യാന ഗുരുക്കളെയും തേടിയും  നമ്മുടെ സമൂഹം അലയുമ്പോള്‍ മറ്റൊരു വിഭാഗം നൊന്തു പെറ്റ കുഞ്ഞിനെ മുലയൂട്ടാന്‍ തന്റെ മുല ചുരത്തുവാന്‍ എന്ത്  നേര്ച്ച കാഴ്ച നടത്തണം, അത് മാറുവാന്‍ ഒരു കോവില്‍ പ്രസാദവും, തലയ്ക്കു പിടിക്കലും കൊണ്ട് കഴിയില്ല, എല്ലാ മതങ്ങളും അനുശാസിക്കുന്നത് സഹ ജീവിയോടു കരുണ ഉണ്ടാകുവാനാണ്,
         ഞാനും നിങ്ങളും വിചാരിച്ചാല്‍ ഒരാളുടെ എങ്കിലും ഒരു നേരത്തെ വിശപ്പ്‌ മാറ്റാന്‍ കഴിയില്ലേ ?
നമ്മള്‍ അറിയുക പോലും ഇല്ലാത്ത ആ സഹജീവികളുടെ പ്രാര്‍ത്ഥന ഉണ്ടാവും നമുക്കൊപ്പം, കാലവും ലോകവും എത്ര പുരോഗമിച്ചാലും, നമ്മള്‍ ഓരോരുത്തരും മനുഷ്യരാണ് , വേദന അറിയാതെ പ്രസവിക്കുവാന്‍ കാലം കണ്ടെത്തല്‍ നടത്തിയപ്പോളും എല്ലാവരും ഓരോ അമ്മയുടെ ഉദരത്തില്‍ തന്നെയാണ് പിറവി എടുക്കുന്നത്, ശിലയുഗത്തിലും ഇന്നും..


    കണ്ടില്ലെന്നു നടിക്കരുതെ.............
    കഴിയും പോലെ നമുക്കും നമുക്കൊപ്പമുള്ള ഈ സമൂഹത്തെ സഹായിക്കാം.......
    നമ്മുടെ ആര്‍ഭാടം വേണ്ടാന്ന് വച്ചിട്ടല്ല,  അതില്‍ ഒരു പങ്ക്  മാറ്റിവച്ചു  കൂടെ ....
    നമ്മള്‍ നമ്മുടെ ആയുസ്സിനു വേണ്ടി വഴിപാടുകള്‍ നടത്തുമ്പോള്‍ മറ്റൊരു സമൂഹം പട്ടിണി കൊണ്ട്  എത്രയും പെട്ടന്ന് ആയുസ്സ് ഒടുങ്ങാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് ... അതോര്‍ക്കുക ഭക്ഷണം
 പാഴക്കുമ്പോള്‍,....

                                                                                                                       പള്ളിക്കത്തോടന്‍ 
     

Saturday 3 March 2012

കള്ളുഷാപ്പും.. പുതുതലമുറയും....



                      കള്ളുഷാപ്പും പുതുതലമുറയും, ഞാന്‍ പറയുന്നതില്‍ കഴംബില്ലയിരിക്കാം പക്ഷെ എന്തെങ്കിലും ഉണ്ടാകും എന്നൊരു തോന്നല്‍ എന്നിലുണ്ട് , കാലഖട്ടത്തിന്റെ കൈത്തിരി പോലുള്ള കഥയും ചരിത്രങ്ങളൂം ആലേഖനം ചെയുവാന്‍ ഞാന്‍ ചരിത്രകാരനല്ല, സാധാരണ പോലെ പ്രായത്തിന്റെ എല്ലാ പിറപ്പും പിരപ്പുകേടുകളും കാണിച്ചു വളര്‍ന്ന ഒരാള്‍. പക്ഷെ ഇന്നിന്റെ ലോകം എന്റെ തലമുറയിലും വികസിതമാണ്, എങ്കിലും കാണുന്നതില്‍ എനിക്ക് തോന്നുന്നത് ഞാന്‍ കുറിച്ചിടുന്നു, ഒരു പക്ഷെ എന്റെ മാത്രം ചിന്തയില്‍ ഞാന്‍ പറയുന്നത് തെറ്റാവാം ഇതെന്റെ കാഴ്ചപ്പാട് മാത്രമാകാം. എങ്കിലും എന്റെ ചിന്തയുള്ള എന്റെ തലമുറയുടെ വീക്ഷണം ആവാം.
                ഇന്നത്തെ കള്ളുഷാപ്പുകള്‍, നമ്മുടെ നാട്ടില്‍ അന്യമായ പനകള്‍, പണ്ട് മിക്ക വീടുകളിലും ഉണ്ടായിരുന്നു ഈ പന മരം, സുലഭം ആയിരുന്നു പനം കള്ള്, ചെത്തുകാരന്‍ പങ്കിന് ചെത്തിയിരുന്ന കാലം. ഇന്ന് പാലക്കാടന്‍ കള്ളിന്റെ ലോകമാണ്, പാലക്കാട് നിന്നും ഒരു ദിവസം മുന്നേ ചെത്തിയിറങ്ങുന്ന കള്ളാണ് നമുക്ക് എത്തിപെടുന്നത്  , അതില്‍ ഷാപ്പുകാരന്റെ കൃത്രിമവും. പഞ്ചസ്സാര ലായനിയും, ആനമയക്കിയും കലക്കി അടിക്കുന്ന ഒരു കൃത്രിമ മിശ്രിതം, ഷാപ്പുകളില്‍ ആളില്ലതാവാന്‍ തുടങ്ങിയിട്ട് നാളുകളായി.
           പക്ഷെ ഇന്നിന്റെ തലമുറയ്ക്ക് കള്ള് എന്ന് പറയുന്നത് ഒരു വിശിഷ്ട വസ്തുവാണ് , പ്രത്യേകിച്ച് കാരണവന്മാര്‍ കൂട്ടിലിട്ടു വളര്‍ത്തി പ്രഫഷണല്‍ വിദ്യാഭ്യാസത്തിനു എത്തുന്നവര്‍ അതില്‍ പ്രത്യേകിച്ചും എന്ജിനിയരിംഗ് വിദ്യാര്‍ഥികള്‍, അവരില്‍ എല്ലാവരും എന്ന് പറയാന്‍ ആവില്ല, അവരിലും ഉണ്ടാകും എന്റെ തലമുറയില്‍പെട്ട സമൂഹം, ഇന്നത്തെ ട്രെന്‍ഡ് ആണ് ഷാപ്പിലെ ഫുഡ്‌ , കുമരകം ആണിതിന് മുഖ്യ ധാരയില്‍ , എന്ത് ഫുഡ്‌ ചൈനീസും കോണ്ടിനെന്റലും കഴിച്ചു  വളര്‍ന്നവന്‍ നാട്ടു വിഭവത്തിന്റെ രുചി അറിയുംപോളുള്ള ആക്രാന്തം എന്ന് പറയാം, ഇതില്‍ നാട്ടു ഭക്ഷണം കഴിച്ചു വളര്‍ന്നവന് വല്യ കേമം ഒന്നും ഇല്ല, യോ! യോ ! എന്ന് വിളിക്കവുന്നവര്‍ ചുണ്ടിനു മുകളില്‍ നാലും മൂന്നും ഏഴു രോമം കിളിര്‍ക്കുമ്പോള്‍ ഷാപ്പിലേക്ക് ഓടുന്നു എന്നിട്ട് ഒരു ഡയലോഗും " ബഡി.. ഷാപ്പിലെ ഫുഡ്‌ സൂപ്പര്‍ബ്  അളിയാ.. " എന്ത് സൂപ്പര്‍ബ് കറിവപ്പുകാരന്‍  തൂറി മെഴുകി ഉണ്ടാക്കുനതാണ് ഇവനൊക്കെ സൂപ്പര്‍ബ് , അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവനൊക്കെ ജനിച്ചേ പിന്നെ ആദ്യമാണ് ഇത്തരം നാടന്‍ കറി കഴിക്കണത്. കള്ള് കുടിച്ചിട്ടില്ല ഇവനൊന്നും ഷാപ്പുകാരന്‍ പത്രം കഴുകിയ വെള്ളത്തില്‍ പഞ്ചസാര കലക്കി "പരസേടാമോളും" പൊടിച്ചിട്ട് കൊടുക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും നല്ല പാനിയം കുടിച്ച പ്രതിതിയാണ്. പിന്നെ മൂന്നു ദിവസത്തേക്ക് ഉണ്ടാകുന്ന വയറിളക്കം അത് ആരോടും പറയില്ല കാരണം കള്ള് ഷാപ്പില്‍ പോയി എന്നുള്ളത് രണ്ടാം ലോക മഹാ യുദ്ധത്തില്‍ പങ്കെടുതതിനെകള്‍ ക്രെഡിറ്റ്‌ ആയല്ലേ കൊണ്ട് നടക്കണത്. 
       " മുല കുടി നിര്‍ത്തിയാല്‍ ഉടനെ മദ്യപാനം" എന്നത് ഇന്നിന്റെ പുതുമൊഴി  - ഒരു പക്ഷെ ഇതാവും മാറിയ കാലത്തിന്റെ കോലം, ഞാന്‍ ഉള്‍പെടുന്ന പഴഞ്ചന്‍ സമൂഹത്തിന്റെ വിചാരങ്ങള്‍ ഇവര്‍ക്ക് വികാരങ്ങള്‍ ആയിരിക്കും, 
                             " നാട് ഓടുമ്പോള്‍ നടുവേ ഓടാം" 
പിടിച്ചു നില്കണ്ടേ "ബഡി" നമുക്കും പറയാം പൂളകള്ള് കുടിച്ചിട്ട്   " അളിയാ സൂപ്പര്‍ബ് " എന്ന് . തൂറ്റുന്നത് നമ്മള്‍ അറിഞ്ഞാല്‍ മതിയല്ലോ.....

( എന്റെ പ്രിയപ്പെട്ട എഞ്ചിനീയറിംഗ് സുഹൃത്തുക്കള്‍ ക്ഷമിക്കുക, പ്രത്യേകിച്ച് ജാക്കി , ശരവണന്‍, വിജി  നിങ്ങളിലൂടെയുള്ള സുഹൃത്തുക്കളും... നമ്മള്‍ ഒരു തലമുറയല്ലേ ......? )


                                                                                                                                പള്ളിക്കത്തോടന്‍ ..................


പെണ്ണ് ...... ഒരു പഴമൊഴി കഥ....



കവിത പോലെ...
കനവുപോലെ...
നിദ്രയിലും നിനവിലും നീ മാത്രം...
നിന്റെ പദസ്വനം...
നിന്റെ മൃദുമൊഴി കേള്‍ക്കാതെ ഉറങ്ങാന്‍ കഴിയാതിരുന്ന രാവുകള്‍,
പ്രണയത്തിന്റെ മൂര്‍ധന്യ ഭാവത്തില്‍ നീയും ഞാനും കണ്ട കിനാവുകള്‍
പച്ച വിരിപ്പിട്ട നമ്മുടെ ആ കുന്നിന്‍ ചെരുവില്‍
പൂത്ത പൂമരത്തിന്റെ തണലില്‍ -
പാതിരാ മുല്ലയും, ഇലഞ്ഞിയും പൂക്കുന്ന രാവുകളില്‍
ഇഴചേരുന്ന ആ മാസ്മര ഗന്ധത്തില്‍,
നമ്മുടെ ആ വള്ളി കുടിലില്‍, നിന്റെ മടിയില്‍ തല ചായ്ചു ഞാന്‍ ഉറങ്ങുന്നതും,
എന്റെ നെഞ്ചില്‍ നീ തലചായ്ച്ചു കിടന്നു നിനക്ക് ഞാന്‍ കഥ പറഞ്ഞു തരുന്നതും.
നമുക്ക് ജനിക്കുന്ന കുഞ്ഞിനു നമ്മള്‍ കണ്ടെത്തിയ പേരുകള്‍.
എല്ലാം സ്വപനലോകത്തു നമ്മള്‍ അലഞ്ഞു നടന്ന വിജനതകള്‍.
നിന്നെ അന്ന് പെണ്ണ് കാണാന്‍ വന്നപ്പോള്‍
ഞാന്‍ എത്ര തവണ വിളിച്ചു എന്റെ ഒപ്പം വരാന്‍ ,
അന്ന് നിനക്ക് നിന്റെ കുടുംബം അതായിരുന്നു വലുത്.
നിന്റെ കഴുത്തില്‍ മറ്റൊരാള്‍ താലി ചാര്‍ത്തുന്നത് കണ്ടു നിന്ന് ഞാനും.
പിന്നെയും നിന്നെ ഓര്‍ത്ത് ഞാന്‍ വിതുമ്പിയ രാവുകള്‍,
നഷ്ടമാക്കിയ എന്റെ ബന്ധങ്ങള്‍,
കുടിച്ചു തീര്‍ത്ത എന്റെ സമ്പാദ്യം.
തകരുന്ന തോണി പോലെ ഞാനുലഞ്ഞപ്പോള്‍,
നീ അറിഞ്ഞില്ല എന്നെ, നിന്റെ മധുവിധു ആഘോഷം ആകുമ്പോള്‍
രാവിന്റെ വിജനതയില്‍ ഞാന്‍ ആകാശം നോക്കി ദൂരെ ഒറ്റയ്ക്ക് മിന്നുന്ന -
ഒരു നക്ഷത്രതോട് പതംപറഞ്ഞു  കരഞ്ഞു തീര്‍ക്കുകയായിരുന്നു.
പിന്നെയും കണ്ടു മുട്ടിയപ്പോള്‍, നീ ഒരു സങ്കോചവും കൂടാതെ -
നിന്റെ പ്രിയന്റെ കൈപിടിച്ച് എന്റെ മുന്നില്‍ വന്നു.
എനിക്ക് നഷ്‌ടമായ എന്റെ കാലം മാത്രം എന്നെ നോക്കി പല്ലിളിച്ചു.
സമൂഹം എന്നെ വിഡ്ഢി എന്ന് വിളിച്ചു ..
തിരയോഴിഞ്ഞ കടല്‍ പോലെ ഞാന്‍ ആരുടെയൊക്കെയോ പ്രാര്‍ത്ഥനകളില്‍
വീണ്ടും പിച്ചവച്ചു തുടങ്ങിയപ്പോള്‍
പിന്നെയും നീ വന്നു, തെറ്റും മാപ്പും പറഞ്ഞു
അന്ന് നീ അകലങ്ങളില്‍ ആയിരുന്നു .
"ഞാനൊരു ജീവിതതിലല്ലേ, എനിക്ക് കിട്ടിയ ജീവിതത്തില്‍ ജീവിച്ചല്ലേ പറ്റൂ.."
അതായിരുന്നു നിന്റെ വ്യാഖ്യാനം.
പക്ഷെ എനിക്ക് മനസിലവുന്നില്ലയിരുന്നു.
എന്റെ ആയിരുന്ന നീ ആണിത് സംസാരിക്കുന്നതെന്ന് ,
നിന്റെ കണ്ണുകളില്‍ എന്റെ ഒപ്പം ഉണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന
ആ തൃഷ്ണ  ഞാന്‍ കണ്ടില്ല പകരം,
എന്തോ നേടിയതിന്റെ ധാര്‍ഷ്ട്യം ആയിരുന്നു.
നിനക്ക് വിലക്കാമായിരുന്നു, ആദ്യമേ,
അന്നും നിനക്ക് വീടും ബന്ധുക്കളും ഉണ്ടായിരുന്നില്ലേ..?
നിനക്കൊരു കരുതല്‍ വേണമായിരുന്നു, അതായിരുന്നു ഞാന്‍,
ഒരു യാത്രക്കിടയില്‍ തങ്ങിയ സത്രം, അതല്ലയിരുന്നോ ഞാന്‍..?
സ്വന്തമായി ഒരു കരുതല്‍ നേടും വരെ ഒരു ഇടത്താവളം
എനിക്കത് മനസിലാകാന്‍ വൈകി
എന്നെ പോല്‍ ഏറെയുണ്ട് വിഡ്ഢികള്‍ ആയ ആണ്‍ വര്‍ഗം
എന്നെക്കാളും ഏറെയുണ്ട്.
അല്ലയോ ആണ്‍ വര്‍ഗമേ പെണ്ണിനെ നീ എത്ര സ്നേഹിച്ചാലും സ്വന്തമാകത്തത്
മറ്റൊരാള്‍ക്ക് സ്വന്തം ആകുന്ന നിമിഷം നിന്നെ മറക്കും
അവള്‍ അയാളില്‍ അലിയും, നിന്നില്‍ അലിഞ്ഞിരുന്നവല്‍ ആണെങ്കില്‍ പോലും,
എന്നിട്ടവള്‍ പറയും "ഞാനൊരു ജീവിതതിലല്ലേ, എനിക്ക് കിട്ടിയ ജീവിതത്തില്‍ ജീവിച്ചല്ലേ പറ്റൂ.."
പക്ഷെ ആണുങ്ങള്‍ നെഞ്ചില്‍ പേറി നടക്കും ആ വിങ്ങലിനെ
നമ്മളെ മാത്രം സ്നേഹിക്കുന്ന നമ്മുടെ ഇണകള്‍ക്ക്  പോലും
പൂര്‍ണമായി കൊടുക്കാണ്ട് കൊണ്ട് നടക്കും നമ്മുടെ ആ നഷ്ടപ്രണയത്തെ...
വിഡ്ഢികള്‍ .....  ബലൂണുകള്‍ പോലെ.. ക്ഷണികമായവയെ നെഞ്ചോടു ചേര്‍ത്തവര്‍,    
ഇന്ന് ഞാനറിയുന്നു .. കാലം കല്ലില്‍ കൊത്തിവച്ച ആ വാക്കുകള്‍
" പേയെ നമ്പിയാലും പെണ്ണെ നമ്പാതേ "  

                                                                                                     .................. പള്ളിക്കത്തോടന്‍.

   

Tuesday 28 February 2012

സ്നേഹിച്ച്.... സ്നേഹിച്ച്.... മതിവരാതെ.......


" നീ എന്റെ മീതെ കിടക്കുമ്പോള്‍, നീലിമയും
ചാരുതയുമുള്ള നിന്റെ ശരീരം തന്നെ ആകാശമായി തീരുന്നു
അതിനു കീഴില്‍ ഞാന്‍ കൂടുതല്‍ അക്ഷമയും
ശക്തയുമായിതീരുന്നു. ഈ ഭൂമിയുടെ കൊടിയ ,
വന്യമായ വിശപ്പ്‌ ഞാനും അപ്പോള്‍ അനുഭവിക്കുന്നു.
രണ്ടു മേഖലകള്‍ക്കുമിടയില്‍ അച്ചുതണ്ടെന്ന
പോലെ നിന്റെ പൌരുഷം കുറച്ചു നിമിഷങ്ങള്‍
ഭൂമിയുടെ ഭ്രമണം തന്നെ നിര്ത്തുന്നു.''

                                                                                  രാധയുടെ കത്ത്
                                                                                  മാധവിക്കുട്ടി 

Wednesday 22 February 2012

തെങ്കാശി സൂപ്പര്‍ ഫാസ്റ്റ്

                  

                       കോട്ടയം കെ. എസ് . ആര്‍. ടി . സി ബസ്‌  സ്റ്റാന്റ്നു മുന്‍പില്‍ സ്കൂട്ടര്‍ നിര്‍ത്തി അയാള്‍ സ്റ്റാന്റ്നു ഉള്ളിലേക്ക് കയറി, കുമളി പോകുന്ന  ഒരു ബസ്‌  സ്റ്റാന്റ്നു വെളിയിലേക്കിറങ്ങി. അയാള്‍ ജീവനക്കാരുടെ വിശ്രമ മുറിയിലേക്ക് കോണിപ്പടികള്‍ കയറി,
" രാമേട്ടാ ഇന്ന് നേരത്തെ ആണല്ലോ?"
" ഇന്ന് നേരത്തെ ഇറങ്ങി, ഇന്നരാണ്‌ എനിക്ക് കണ്ടക്ടര്‍ ?"
" ഉണ്ണി ആണെന്ന രാമേട്ടാ തോന്നണേ" - എതിരെ വന്നയാള്‍ പടികളിറങ്ങി പോയി 
                 രാമന്‍ മുകളിലെത്തി ഉടുത്തിരുന്ന ഓയില്‍ മുണ്ടും ഷര്‍ട്ടും മാറി കാക്കി യുനിഫോറം ധരിച്ചു, പതിയെ കറങ്ങുന്ന പഴയ സര്‍ക്കാര്‍ ഫാനിനു കീഴില്‍ അയാള്‍ കസേര വലിച്ചിട്ടിരുന്നു. മേശയില്‍ കിടന്നിരുന്ന അന്തി പത്രമെടുത്ത്‌ നിവര്‍ത്തി. കൈയ്യിലെ നിറം മങ്ങിയ വാച്ചിലേക്ക് നോക്കി,മെല്ലെ പത്രം നിവര്‍ത്തി.  
           താഴെ എന്തോ ബഹളം കേട്ട് അയാള്‍ മെല്ലെ എണിറ്റു ജനലരികിലേക്ക് ചെന്നു. താഴെ പാര്‍ക്ക്‌ ചെയ്തിരുന്ന ബസിനു ചുറ്റും ഒരാള്‍കൂട്ടം, അപ്പോളേക്കും കയറി വന്ന ബസിന്റെ വെളിച്ചത്തില്‍ അത് താന്‍ ഓടിക്കുന്ന തെങ്കാശി ഫാസ്റ്റ് തന്നെ ആണെന്ന് മനസിലായി. അയാള്‍ പെട്ടെന്ന് കോണിപ്പടികള്‍ ഇറങ്ങി , ബസിന്റെ അടുത്ത എത്തുമ്പോള്‍ പുരുഷാരം ഏറിയിരുന്നു, ആളുകളെ തള്ളി മാറ്റി അയാള്‍ മുന്നിലേക്ക്‌ ചെന്നു, ബസിന്റെ പിന്നിലെ ഫുട് ബോഡില്‍ ഒരു സ്ത്രീ തലകീഴായി കിടക്കുന്നു, വെളിച്ചക്കുറവു മൂലം അവ്യക്തമായിരുന്നു, 
പെട്ടെന്ന് മിന്നി നിന്നിരുന്ന നിയോണ്‍ ലാമ്പ് തെളിഞ്ഞു, 
         ഒരു സ്ത്രീ തന്നെ...... തല റോഡില്‍ മുട്ടി കിടക്കുന്നു മുടിയില്‍ ചൂടിയിരുന്ന മുല്ല പൂക്കളില്‍ രക്തം പടര്‍ന്നു ചുവപ്പ് നിറം ആയിരിക്കുന്നു, അയാള്‍ മെല്ലെ അടുത്തേക്ക് ചെന്നു, ഒന്നേ നോക്കിയുള്ളൂ, അയാള്‍ക്ക് തല ചുറ്റും പോലെ വെച്ച് പോയ അയാള്‍ അടുത്ത് കിടന്നിരുന്ന ബസില്‍ പിടിച്ചു നിന്ന് അപ്പോളെക്കു ആള്‍കൂട്ടം ഇരമ്പി വരുന്നുണ്ടായിരുന്നു, ആള്‍ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു, 
" ഇതാ മരതകമല്ലേ?
" ഏതു മരതകം"
" ശ്ശോ , ഇതിവിടുള്ള ഒരു തമിഴത്തിയ ഇവിടുത്തെ ഒരു വേശ്യ സ്ത്രീയാ.. രാത്രി ഇങ്ങനെ നിര്‍ത്തി ഇട്ടിരിക്കുന്ന ബസിലാ വിഹാരം സ്ഥിരം പറ്റുകാരുണ്ട്   ," - ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ തുടര്‍ന്നു
" പണ്ടെങ്ങോ വന്നു പെട്ടതാ ഇവിടെ അന്നൊരു ഉടുപ്പടി തന്നെ ആരുന്നു , ബുസുകാര് തന്നെ ആരുന്നു അന്നൊക്കെ പറ്റുപടിക്ക് , ഇപ്പോള്‍ പ്രായമായി , എന്തോ സൂക്കെടാരുന്നു, ആഹ വല്ലവനും തല്ലി കൊന്നതാണോ ആര്‍ക്കറിയാം,?
                           രാമന്റെ നെഞ്ചില്‍ എന്തോ കനത്ത ഭാരം പോലെ അയാള്‍ക്ക് തോന്നി, അടുത്ത് നിന്ന് സംസാരിച്ച യാത്രികരെ അയാളൊന്നു നോക്കി എന്നിട്ട് വേച്ചു വേച്ചു നടന്നു നീങ്ങി. അയാള്‍ വീഴാന്‍ തുടങ്ങനുണ്ടായിരുന്നു, അടുത്ത് കണ്ട സിമന്റ് ബഞ്ചില്‍ അയാള്‍ ഇരുന്നു. കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ, അയാളുടെ ദേഹം വിയര്‍ക്കനുണ്ടായിരുന്നു, മെല്ലെ സിമെന്റ് ബെഞ്ചില്‍ അയാള്‍ തല ചേര്‍ത്ത് കണ്ണുകള്‍ ഇറുകെ അടച്ചു, ആ വിറയ്ക്കുന്ന ചുണ്ടുകള്‍ അവ്യക്തമായി മന്ത്രിച്ചു,
" ന്റെ മരതകം"- അയാള്‍ക്ക് ബോധം മറയുന്നത് പോലെ തോന്നി 

26 വര്‍ഷങ്ങള്‍ക് മുന്‍പ്...

കോട്ടയം - തെങ്കാശി ബസില്‍ ഡ്രൈവറായി രാമന്‍ തെങ്കാശി എത്തുന്ന കാലം.
                    തെങ്കാശി സ്റ്റാന്റ് നോട് ചേര്‍ന്നുള്ള ഒരു കുടുസ്സു ലോഡ്ജില്‍ ആയിരുന്നു തങ്ങുന്നത്, ബസ്‌ സ്റ്റാന്റ് ല് ചെണ്ടുമല്ലി പൂക്കള്‍ നിറച്ച കൂടയുമായി നടന്നിരുന്ന ദാവണി ചുറ്റി ഇരു നിറമുള്ള ഒരു സുന്ദരി പെണ്ണുണ്ടായിരുന്നു, മരതകം, വണ്ടിക്കരെല്ലാം അവളെ വളക്കാന്‍ ശ്രമിച്ചു പരാജയപെട്ടിരുന്ന കാലം, ആദ്യം തോന്നിയ കൌതുകം പിന്നെ അതോരിഷ്ടമായി, ഒടുവില്‍    അവള്‍ രാമന്റെ എന്നായി, എന്നും തെങ്കാശി ഫാസ്റ്റ് എത്തുന്നത് നോക്കി അവള്‍ നിന്നിരുന്നു, വണ്ടിയിട്ട് ലോഡ്ജില്‍ എതുംപോലും കൂടെ ഉണ്ടാകുമായിരുന്നു രാമണ്ണ.. രാമണ്ണ എന്ന് വിളിച്ചുകൊണ്ട് ഒരു ഭാര്യപോലെ,, അയാള്‍ അവളുടെ ചൂടുപറ്റി ഉറങ്ങി, അവള്‍ രാമണ്ണന്റെ മാത്രം മരതകമായി.
            നാളുകള്‍ക്ക് അപ്പുറം അയാളുടെ നെഞ്ചിലെ രോമത്തില്‍ വിരലോടിച്ചുകൊണ്ട് കിടന്നവള്‍ പറഞ്ഞു , " അണ്ണാ എനക്കൊരു സന്തെഹമിരുക് "
 " എന്താ മരതകം നിനകെന്താ സന്ദേഹം"
" അത് വന്ത് അണ്ണാ എനക്ക് "
" എന്താടീ "
" അത് അണ്ണാ എനക്ക് .. എനക്ക് .. അവള്‍ നാണിച്ചു നിര്‍ത്തിയിട്ട് തുടര്‍ന്നു 
" ഉങ്ക പുള്ള എനക്കുല്ലേ ഇറിക്ക മാതിരി ഒരു സന്തെഹമിരുക്ക് "
        അവള്‍ അയാളുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് കിടന്നു, അവളുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ അയാളുടെ നെഞ്ചില്‍ വീണുടഞ്ഞു. അയാള്‍ അപ്പോള്‍ കറങ്ങുന്ന നിറം മങ്ങിയ ഫാനിന്റെ പങ്കയില്‍ നോക്കി വെറുതെ കിടന്നു.
                അന്നയാള്‍ യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവള്‍ അയാളുടെ കൈല്‍ പിടിച്ചു കരഞ്ഞു, കൈകള്‍ മുഖത്തോട് ചേര്‍ത്ത് ചുംബിച്ചു, പിന്നെ രാമന്‍ തെങ്കാശി വണ്ടിയില്‍ കയറിയിട്ടില്ല അയാള്‍ മനപൂര്‍വം ഒഴിയുകയായിരുന്നു, പിന്നെ അവളെ കുറിച്ച് തിരക്കിയില്ല.. 
                ഒരു ദിവസം തെങ്കാശി വണ്ടി കോട്ടയം സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ അവസാന യാത്രക്കരിയായി തോളില്‍ ഒരു തുണി ഭാണ്ഡവുമായി പാറി പറന്ന മുടിയുമായി അവളും ഇറങ്ങി..... മരതകം ...തമ്മില്‍ കണ്ടെങ്കിലും അവള്‍ തിരിച്ചറിഞ്ഞില്ല, മനോനില നഷ്ടപെട്ട പോലെ ആയിരുന്നു അവളുടെ ചേഷ്ടകള്‍, ബസ്‌ സ്റ്റാന്‍ഡില്‍ ആ സിമന്റ്‌ ബെഞ്ചില്‍ ഇരുന്നും കിടന്നും അവള്‍ ദിവസങ്ങള്‍ നീക്കി, വയര്‍ എരിഞ്ഞപ്പോള്‍ കൈ നീട്ടി, എപ്പോളോ രാത്രികളില്‍ അവളെ പലരും സിമന്റ്‌ ബെഞ്ചില്‍ നിന്നും എടുത്തു കൊണ്ടുപോയി ഒഴിഞ്ഞ ബസിന്റെ ഉള്ളിലേക്ക്, നിസ്സങ്ങതയോടെ കിടക്കുന്ന അവള്‍ക് മേലെ നിന്ന് കിതക്കുന്ന നിഴലുകളില്‍ പലരും അവളുടെ ബ്ലൌസ് നുള്ളില്‍ തിരുകി വച്ചിരുന്ന നോട്ടുകള്‍ അവള്‍ക് വിസപ്പടക്കാന്‍ ഒരു മാര്‍ഗമായി.
        ഒരിക്കല്‍ അവളുടെ അരികില്‍ രാമന്‍ ചെന്നു..
                ഇരുളിമയില്‍ ഓടി മറഞ്ഞ നിഴലിന്റെ വഴുവഴുപ്പ് ഒലിച്ചിറങ്ങുന്ന, നഗ്നയായ അവള്‍ക്ക്‌ മുന്നില്‍ അയാള്‍ മുട്ടില്‍ ഇരുന്നു, ആ ശ്വാസത്തിന്റെ ചൂട് തിരിച്ചറിഞ്ഞു  എന്നപോലെ അവള്‍ എണിറ്റു ഇരുന്നു, 
" രാമണ്ണ ...."
               ആ വിളിയില്‍ അയാള്‍ ഉരുകി പോയി അവളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു അയാള്‍ കരഞ്ഞു പൊട്ടികരഞ്ഞു.. അവളും,.. അവളുടെ നഗ്നമായ മുലകള്‍ അയാളുടെ നെഞ്ചിന്റെ ചൂടേറ്റു മയങ്ങുകയായിരുന്നു. നേരം പുലരുവോളം.. അവര്‍ ആ ബസിനുള്ളില്‍ ഇരുന്നു, അയാളോട് അവള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു., തമിഴ് കലര്‍ന്ന  മലയാളത്തില്‍...
            " രാമണ്ണ വര മാട്ടെന്നു എല്ലാരും സോല്ലിയപ്പോ, എനക്ക്  നിജമയിരുന്നു വരുമെന്ന്, എന്നുടെ അപ്പ നമ്മ കൊലന്തയെ കളഞ്ഞു, അതുക്കു പിന്നാടി എനക്ക് ഒന്നുമേ തെരിയാത് എപ്പടിയോ ഇന്ത വണ്ടിയില്‍ എരിയാച്.. എനക്ക് ഉങ്കളെ ഇങ്കെ കണ്ടപ്പോലെ എന്നുടെ രാമണ്ണ എന്ന് തെരിഞ്ഞതാ, ഇങ്കെ ഇങ്കെ നീങ്കളെ കണ്ണാലെ കണ്ടിരുന്നോളം.. മരതകം വരമാട്ടെ .. ഒന്നിനും വരമാട്ടെ.. "
                മരതകം പോട്ടികരയുവരുന്നു.. അയാളുടെ മടിയില്‍ കിടന്നു അവള്‍ കരഞ്ഞു കുറെ കരഞ്ഞു...അന്ന് മുതല്‍ അവളില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി, പകല്‍ സമയങ്ങളില്‍ അവള്‍ ഉണ്ടാവില്ല, രാത്രിയില്‍ ആദ്യം അവള്‍ കുളിച്ചു മുല്ലപൂവും ചൂടി എത്തുന്നത് , തെങ്കാശി സൂപ്പര്‍ ഫാസ്റ്റില്‍ ആയിരിക്കും രാമനും അവളും എല്ലാ രാത്രികളിലും ആ ബസിന്റെ അന്തകാരത്തില്‍ രമിക്കും..അതില്‍ കാമം ആയിരുന്നില്ല.. പ്രണയമെന്നു പറയാനാകുമോ? പ്രായത്തിന്റെ തിളക്ക കുറവില്‍ മരതകാതെ തേടി ആളുകള്‍ വരാതെ ആയപ്പോളും, എന്നും അവള്‍ അണിഞ്ഞൊരുങ്ങി വന്നിടുന്നത് രാമന് വേണ്ടി ആയിരുന്നു.. ആ ഒരു ചുംബനത്തിനു എങ്കിലും മാത്രമായിരുന്നു.

* *               **              **              **               **              **          **             **             **          **

"രാമേട്ടാ... രാമേട്ടാ.. ഉണ്ണി അയാളുടെ തോളില്‍ തട്ടി വിളിച്ചു
രാമന്‍ പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു.
" എന്താ രാമേട്ടാ ഇവിടിരിക്കുന്നെ, ഞാന്‍ എവിടെല്ലാം തിരക്കി, വീട്ടില്‍ വിളിച്ചപ്പോള്‍ പോന്നു എന്ന്  പറഞ്ഞു, പോവണ്ടേ,"
" അത് നമ്മുടെ ബസില്‍ "
" അത് പോലിസ് വന്നിട്ടുണ്ട് , വേറെ വണ്ടി ഇറക്കി, വേഗം എണിറ്റു വന്നെ.. സമയം ആവുന്നു ,"
" ഹം ഞാന്‍ വരാം" രാമന്‍ എണിറ്റു , അയാള്‍ ആടി പോവനുണ്ടായിരുന്നു,
" ഞാന്‍ ടിക്കറ്റ്‌ കൊടുക്കുവാ വേഗം വരണേ.. " ഉണ്ണി നടന്നു നീങ്ങി 
                   രാമന്‍ വിറയാര്‍ന്ന കാലുകളോടെ പിന്നോട്ട് നടന്നു, പോലിസ് എത്തിയിരുന്നു രണ്ടു ബസുകള്‍ക്ക് ഇടയില്‍ തറയില്‍ വിരിച്ച പായില്‍ പൊതിഞ്ഞു ഒരു ദേഹം... ചത്ത്‌ തുലഞ്ഞഒരു തെരിവു നായെ പോലെ.. " എനിക്കിവള്‍ ആരായിരുന്നു... എല്ലാമായിരുന്നു ഒരിക്കല്‍ ഞാന്‍ ചതിച്ചത് , എന്റെ ഭാര്യയേകാളും മനസുകൊണ്ട് സ്നേഹിച്ചവള്‍.. അവസാനമയി ഒരു സ്നേഹ ചുംബനത്തിനു പോലും അവകാസമില്ലാണ്ട്.. അവസരമില്ലാണ്ട് .. അയാള്‍ മെല്ലെ മുന്നോട്ടു നടക്കാന്‍ ഭാവിച്ചതും..
ഒരു ഇരമ്പലോടെ അനൌസുമെന്റ്റ്  മുഴങ്ങി.....
"11 . 30 നു പുറപ്പെടുന്ന തെങ്കാശി സൂപ്പര്‍ ഫാസ്റ്റ് ഉടന്‍ പുറപ്പെടുന്നു"   

                                                                                                        .....പള്ളിക്കത്തോടന്‍....



    

Tuesday 21 February 2012

അമ്പലക്കടവില്‍... അന്നൊരു നാള്‍....

                       
                    നിറങ്ങളില്‍ മുങ്ങിയ ജീവിതത്തിന്‍റെ വസന്ത കാലത്തില്‍ ഞാന്‍ അവനെ കണ്ടു മുട്ടി..
           
               തീക്ഷ്ണമായിരുന്നു അവന്‍റെ കണ്ണുകള്‍, ചാടുലമായിരുന്നു അവന്‍റെ പ്രവൃത്തികള്‍, സൗഹൃദ കൂട്ടായ്മകളില്‍ അവസാന വാക്ക് അവന്‍ ആയിരുന്നു.നിറഞ്ഞു നിന്നിരുന്ന ഒരു പ്രസരിപ്പിന്റെ പൂര്‍ണ രൂപം അതായിരുന്നു അവന്‍.
               
                  8 .15 ന്‍റെ അനുപമ ബസില്‍ അവന്‍ വരുന്നത് കാത്തു ഞാന്‍ നില്‍കുംയിരുന്നു. പിന്നെയും കോളേജ് ലേക്ക് അടുത്ത ബസിനു കയറാതെ
" നമുക്ക് നടക്കാം " എന്ന് പറഞ്ഞു അവന്‍ എന്നെയു കൂട്ടി നടക്കുമ്പോള്‍, എന്തിന്റെയോ ഒരു ധ്വനി എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു.

                    എന്നും അമ്പലക്കടവിലെ അരയാലിന്‍റെ  അരികില്‍ വച്ചു കണ്ടു മുട്ടിയിരുന്ന രാഖി... പുഞ്ചിരിച്ചിരുന്നത്‌ ഞാന്‍ അവളുടെ സ്കൂള്‍ സഹപാടി ആയിരുന്നതുകൊണ്ട് എനിക്ക് വേണ്ടി മാത്രം ആയിരുന്നില്ല, എന്ന് ഞാന്‍ അറിയുവാന്‍ വൈകിയിരുന്നു, പക്ഷെ അവന്‍ പറയുന്നതിനായി ഞാന്‍ കാത്തിരുന്നു.

    ഒരിക്കല്‍ അവന്‍ തികച്ചും ലാഖവത്തില്‍ എന്നോട് ചോദിച്ചു,
" നിനക്ക് ആ കുട്ടിയെ അറിയുമോ "
" ഇതു കുട്ടി "
" എന്നും നമ്മള്‍ അമ്പലക്കടവില്‍ വച്ച് കാണുന്ന ആ കുട്ടി "
" അറിയും രാഖി ..." - തെല്ലു ഗൌരവത്തില്‍ ഞാന്‍ പറഞ്ഞതുകൊണ്ട് ആവാം അവന്‍ പിന്നെ ഒന്നും ചോദിച്ചില്ല. എങ്കിലും ഞാന്‍ തുടര്‍ന്നു.
" എന്‍റെ ഒപ്പം പഠിച്ചതാണ് പത്താം ക്ലാസ്സില്‍, നയന്മാരാ...
" അതിന് "
" അതിനു ഒന്നും ഇല്ല "- എന്‍റെ നോട്ടം അവനെ ചൂളിച്ചിരുന്നു , പക്ഷെ ആ നോട്ടങ്ങള്‍ കൊണ്ട് ഞങ്ങള്‍ പരസ്പരം പറഞ്ഞു മനസിലാക്കി.

                          പിന്നീടെന്നും  അമ്പലക്കടവില്‍ വച്ച് അവര്‍ കണ്ടു മുട്ടി ... പരസ്പരം പറയാതെ തന്നെ ആ കണ്ണുകള്‍ തമ്മില്‍ കൊരുത്തിരുന്നു. അവന്‍റെ സ്ത്രീ സങ്കല്‍പ്പങ്ങളുടെ പൂര്‍ണത ആയിരുന്നു അവള്‍ " ഈറന്‍ മുടിതുമ്പ് കെട്ടി അതില്‍ തുളസി കതിരും നന്ദ്യാര്‍വട്ടവും ചൂടി , നെറ്റിയില്‍ ചന്ദന കുറിയും സിന്തൂര തിലകവും ചാര്‍ത്തി , തുമ്പ പൂവിന്‍റെ നൈര്‍മല്യമുള്ള പുഞ്ചിരിയുമായി അവള്‍ വരുന്നത് അവന്‍റെ ഉള്ളു വായിച്ചിട്ടെന്നു പലപ്പോഴും എനിക്ക് തോന്നിയിരുന്നു.

                 ഒരിക്കല്‍ അവന്‍ കൈലെടുത്തു വന്ന വാക പൂവ് അവള്‍ക്കരുകില്‍ നിലത്തു വീണപ്പോള്‍ അവള്‍ അത് ആരും കാണാതെ പുസ്തക താളില്‍ ഒളിപ്പിച്ചത് ഞാന്‍ കണ്ടിരുന്നു.

                ഞങ്ങളുടെ ക്ലാസ്സ്‌ സമയം രാവിലെ നേരത്തെ ആയിരുന്നു പിറ്റേ വര്‍ഷം. അവള്‍ പോവുന്ന സമയത്തിന് മുന്‍പേ ഞങ്ങള്‍ പോകുമായിരുന്നു, എങ്കിലും വൈകുന്നേരങ്ങള്‍ സംഗമ വേദി ഒരുക്കിയിരുന്നു. അവന്‍ ഒരിക്കല്‍ പോലും ഇഷ്ടമെന്ന് പറഞ്ഞിട്ടില്ല... അവളും..., മൂകമായ ഒരു പ്രണയം ഞാന്‍ നോക്കി കാണുകയായിരുന്നു.

ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു.
                       " നീ ഇവളെ ഒന്ന് ശ്രദ്ധിക്കണേ.. നമ്മുടെ ക്ലാസ്സ്‌ കഴിഞ്ഞാലും ... വര്‍ഷങ്ങള്‍ക്ക് അപ്പുറം ... എന്‍റെ പ്രരാബ്ദങ്ങളില്‍ നിന്നും ഞാന്‍ കരകേരി തുടങ്ങുമ്പോള്‍ സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയുന്ന നാളില്‍, ഇവളെ നമുക്ക് കല്യാണം ചോദിച്ചു വരണം .. അല്ലേടാ ...? - അവന്‍റെ നെഞ്ചില്‍ ഒരു തേങ്ങല്‍ കുരുങ്ങിയത് ഞാന്‍ അറിഞ്ഞു.. ആ കണ്ണുകളില്‍ ഊറിയ നീര്‍കണങ്ങളും.....

           ഇഷ്ടമായിരുന്നു അവനു അവളെ.. അവള്‍ക്കും ഇഷ്ടാമായിരുന്നിരിക്കണം, ആ വിടര്‍ന്ന ഉണ്ടകണ്ണ് പറയാതെ പറഞ്ഞതും അത് തന്നെ ആവില്ലേ ....?

      ഒടുവില്‍ ഞങ്ങളുടെ ക്ലാസ്സ്‌ കഴിഞ്ഞു പിരിയും മുന്‍പേ വിധി അവന്‍റെ മേല്‍ ക്രൂരത കാണിച്ചു തുടങ്ങിയിരുന്നു, കാന്‍സര്‍ രൂപത്തില്‍ ആ കുടുംബത്തിന്‍റെ
അത്താണിയായിരുന്ന അച്ഛന്‍റെ മേല്‍ വിധി പകപോക്കുകയായിരുന്നു, ചികിത്സയും പ്രാരബ്ദങ്ങളുമായി അവന്‍ മാറി പോയിരുന്നു.. അവളെയും ഞാന്‍ പിന്നെ കണ്ടിട്ടില്ല.....

- - - - - - - - - - - - - - - - - - - - - - - - - -  - - - - -- - - - - - - -- - - - - - - - - - - - - - - - - - - - - - - - - - - - - -

ഇന്ന് ,

 അവന്‍റെ  രണ്ടാം  ചരമവാര്‍ഷികം !

                  പിതാവിനെ കാര്‍ന്നു തിന്ന അതെ മാറാരോഗം അവനെയും മരണത്തിന്‍റെ തണുത്തുറഞ്ഞ ലോകത്തേക്ക് കൈപിടിച്ച് കൊണ്ട് പോയി.
കരുവാളിച്ച്, കരിനീലച്ചു , മുടികൊഴിഞ്ഞു ശോഷിച്ച അവന്‍റെ രൂപം ഇന്നും എന്‍റെ മനസിലുണ്ട്... അവസാന നാളില്‍ തമ്മില്‍ കണ്ടപ്പോള്‍.... അന്നവന്‍ കറുത്ത് ശോഷിച്ച വിറയാര്‍ന്ന വിരല്‍ തുമ്പിനാല്‍ എടുത്തു കാണിച്ചിരുന്നു ഒരു പുസ്തകതളിനുള്ളിലെ കരിഞ്ഞു പോയ ഒരു നന്ദ്യാര്‍വട്ടം... അവന്‍ കളഞ്ഞിട്ടു പോയ വാക പൂവിതളില്‍ " ഇഷ്ടമാണ്" എന്നെഴുതിയിരുന്നു എന്നവന്‍ പറഞ്ഞപ്പോള്‍ കുഴിയില്‍ ആണ്ടുപോയ അവന്‍റെ കണ്ണുകളില്‍ നീര്‍ തിളക്കം ഞാന്‍ കണ്ടു , അതിനു പിറ്റേന്ന് അവനും കളഞ്ഞു കിട്ടിയതായിരുന്നു ഈ നന്ദ്യാര്‍വട്ടം അതിന്റെ ഇതളില്‍ "എനിക്കും" എന്നെഴുതിയിരുന്നു .

            അവന്‍റെ പുസ്തക താളില്‍ നിന്നും ഒരു ഭസ്മം പോലെ കാറ്റില്‍ പറന്നു പോയ ആ നന്ദ്യര്‍വട്ട പൂവ് പോലെ ഒരു പക്ഷെ വാടികരിഞ്ഞു അടര്‍ന്നു തുടങ്ങിയ വാക പൂവ് അവളുടെ പുസ്തകതാളില്‍ ഇന്നും അവസെക്ഷിക്കുന്നുണ്ടാവും  ...

           അമ്പലക്കടവിലെ അരയാലിലകള്‍ അവനെയും അവളെയും മറന്നിരിക്കും......... ഒരു പക്ഷെ അവളും..............

                                                                                                             ----പള്ളിക്കത്തോടന്‍-----  


                                                                           എന്‍റെ പ്രിയപ്പെട്ട ,
                                                                          അകാലത്തില്‍   പൊളിഞ്ഞു പോയ ധ്രുവ നക്ഷത്രമേ....
                                                                         നിനക്ക് മുന്‍പില്‍ കണ്ണീരോടെ സമര്‍പ്പണം.......
                                                                       പ്രിയനേ നിന്‍റെ മോഹങ്ങള്‍ കരിഞ്ഞു വീഴുമ്പോളും,,
                                                                      നിസ്സഹായനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു.....
                                                                    ക്ഷമാപൂര്‍വ്വം ..... ഞാന്‍ ......നിന്‍റെ പ്രിയ മിത്രം  ...... 

Monday 20 February 2012

വണ്ടുമൂളി.........



                   ചെറുപ്പകാലത്ത് ഈ കളിപ്പാട്ടം ഒരുപാട് ഉണ്ടാക്കി കളിച്ചതല്ലേ?. പിടിവാശി കാണിക്കുന്ന പിള്ളേര്‍ക്ക് അമ്മമാര്‍ ഉണ്ടാക്കി കൊടുത്തിരുന്ന കളിപ്പാട്ടം, മിക്ക വീടുകളിലെയും വരാന്തകളില്‍ വണ്ടുമൂളി കറക്കികൊണ്ട് ഇരിപ്പുണ്ടാവും തെമ്മാടികുട്ടന്മാര്‍. ഇന്ന് വളരെ വിചിത്രമായി മാത്രം കാണാവുന്ന അല്ല ഇന്നുള്ള പില്ലെര്‍ക്കൊന്നും അറിയുക കൂടി ഇല്ല വണ്ടുമൂളി എന്താണെന്ന്. ഇന്ന് വീടിന്‍റെ ഉള്ളില്‍ തന്നെ ആവും പിള്ളേര് കളി. എന്ത് കളി കളി ഇല്ലല്ലോ ഇന്ന് "ഗെയിം" അല്ലെ.. കമ്പ്യൂട്ടര്‍ ഗെയിം , അതല്ലേ ഇന്നത്തെ കാലം.


            നമ്മളൊക്കെ കണ്ട ബാല്യകാലവും ഇന്നും തമ്മില്‍ ഒരു തലമുറയുടെ അന്തരം ഉണ്ട്. അടുത്ത തലമുറകള്‍ക്ക് വണ്ടുമൂളിയും, ഓലപീപ്പിയും , ഓലപന്തും എല്ലാം ചിത്രങ്ങളില്‍ മാത്രം കാണുന്ന കൌതുക വസ്തുക്കള്‍ മാത്രം ആവും. അന്നും ഓര്‍മകളില്‍ നമുക്ക് അവരോട്‌ പങ്കിടാം നമ്മുടെ ആ നാടന്‍ ബാല്യം. തോട്ടില്‍ തോര്‍ത്ത്‌ വിരിച്ചു മീന്‍ പിടിച്ചതും, സൈക്കിള്‍ ടയര്‍ കമ്പ് കൊണ്ട് അടിച്ചു നടന്നതും, ചെരുപ്പ്  ചക്രം വെട്ടി കപ്പ തണ്ടില്‍ കുടക്കമ്പി കയറ്റി വണ്ടി ഉണ്ടാക്കിയതും.. കുട്ടിം കോലും കളിച്ചു നടന്നതും.. എത്ര സ്വതന്ത്ര പൂര്‍ണ്ണം ആയിരുന്നു നമ്മുടെ ആ കുട്ടിക്കാലം.. ഓര്‍ക്കുമ്പോള്‍ വളരാതിരുന്നിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോവുന്നു.....