Tuesday 7 February 2012

എന്റെ ...പള്ളിക്കത്തോട് ..

പള്ളിക്കത്തോട് , കോട്ടയം ജില്ലയില്‍ കോട്ടയം താലുക്കില്‍  പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമം, വികസനം ഞങ്ങളുടെ ഈ കുഞ്ഞു ഗ്രാമത്തെയും തലോടി കടന്നു പോയ്കൊണ്ടിരിക്കുന്ന്നു . അതില്‍ ഞങ്ങള്‍ക്ക് നഷ്ടമാവനത് ഈ ഗ്രാമത്തിന്റെ സുന്തര പൂര്‍ണമായ നിസ്സബ്ദതയാണ്. ഞാന്‍ ഈ ഗ്രാമത്തിന്റെ സന്തതിയാണ് ഇവിടെ ജനിച്ചു, അനഗവടിയിലും മന്ദിരം സ്ചൂളിലും ആനിക്കാട് സെന്റ്‌ തോമസ്‌ ഹൈ സ്ചൂളിലും പഠിച്ചു .                               
              ആനിക്കാട് ഭഗവതിയുടെ പ്രഭാത കീര്‍ത്തനങ്ങള്‍ കേട്ടുണര്‍ന്നു ,  ചന്ത ഓര്‍ത്തഡോക്‍സ്‌ പള്ളിയിലെ സന്ധ്യ മണികളും  പ്രാര്‍ത്ഥന ഗീതങ്ങളും നിറഞ്ഞ സായന്തനവും, ആനിക്കാട് പള്ളിയില്‍ കുര്‍ബാന കണ്ടും റബ്ബര്‍ തോട്ടത്തില്‍ മടല്‍ ബാറ്റില്‍ ക്രിക്കറ്റ് കളിച്ചും,  മഴക്കാലങ്ങളില്‍ ചെളിവെള്ളത്തില്‍ പടക്കം അടിച്ചും കുടയില്ലാതെ മഴ നനജും ആര്തുല്ലസിച്ച ബാല്യവും. മാവ് പൂക്കുന്ന മാമ്പഴം വീഴുന്ന കാലം മാവിന്‍ ചുവട്ടില്‍ ഒരു കുഞ്ഞു കാറ്റിലും വീഴുന്ന മാമ്പഴത്തിന് അടി കൂടി നടന്ന സുഹൃത്തുക്കള്‍, അതില്‍ ആണ്ണ്‍ പെണ്ണ് എന്നൊന്നും വേര്‍ തിരിവ് ഇല്ലായിരുന്നു മൂട് കീറിയ നിക്കറിട്ട ആണ്ണ്‍ പിള്ളേരും ഒരു കരിമ്പന്‍ പിടിച്ച പെട്ടികൊട്ടിറ്റ് പെണ്ണ് പിള്ളേരും, കുരുത്തകേടു പിടിച്ച ആണ്ണ്‍ പിള്ളേര്‍ക്കിടയില്‍ പാവം പിടിച്ച പെണ്ണ് പിള്ളേരും, അന്നൊന്നും മാമ്പഴം കിട്ടാതെ ചിണുങ്ങി നില്‍കുന്ന കളി കൂട്ടുകാരിക്ക് അണ്ണന്‍ പാതി മാമ്പഴം കൊടുത്ത് പറ്റിക്കുന്നതും , അവളുടെ കണ്ണുകളില്‍ നീര് പോടിയുമ്പോള്‍ നിക്കറിന്റെ പോക്കറ്റില്‍ നിന്നും മാമ്പഴം കൊടുത്ത് അവളെ അസ്വസിപ്പിച്ചതും എല്ലാം അന്നിന്റെ നിഷ്കളങ്കത ആയിരുന്നു.

           കുട്ടിത്തം വിട്ടകലുന്ന കാലത്തിനപ്പുറം കോളേജ് പഠനവും പിന്നൊരു ജോലിക്കായി പ്രഫഷണല്‍ പഠനങ്ങളും എല്ലാമായി പക്ഷെ അന്നും എനിക്കെന്റെ നാടിനെ വിട്ടു നില്കണ്ടിവന്നില്ല . പിന്നെ അറിയാത്തതിന്റെ പൊരുള്‍ തേടിയുള്ള യാത്രകളും സൌഹൃതത്തിന്റെ ആക്ഹോഷങ്ങളും എല്ലാമായി ജീവിതം നിറങ്ങള്‍ നിരഞ്ഞതാരുന്നു. വീട്ടുകാര്‍ അറിയാതെ പോന്തകാടുകളും അമ്പലത്തിന്‍ കുന്നിലെ പയര്‍ വള്ളികല്‍ക് മറഞ്ഞിരുന്നു അല്പം മദ്യം സേവിച്ചതും, പിന്നെ സായന്തനങ്ങളില്‍ കവലയില്‍ കാക്കയുടെ മലഞ്ചരക്ക് കടയുടെ തിണ്ണയില്‍ ഇരുന്നു സൌഹൃത കൂട്ടയമകളില്‍ ലോകത്തെ നോക്കികണ്ടതും, പക്ഷെ അപ്പോളേക്കും ബാല്യത്തിലെ പല സുഹൃത്തുക്കളെയും നഷ്ടപെട്ടിരുന്നു, പെണ്ണ് പിള്ളേരെല്ലാം വളര്‍ന്നു പോയില്ലേ അല്ല ഞങ്ങളും വളര്‍ന്നു പിന്നെ ഒന്ന് മിണ്ടുന്നതിനു പോലും നമ്മുടെ സമുഹതിനെ ഭയക്കെണ്ടാതുണ്ടല്ലോ?
  
       പള്ളി പെരുന്നാളുകളും ഉത്സവങ്ങളും വന്നു നിറയുമ്പോള്‍ മനസിനൊരു ആരവമായിരുന്നു. ആനിക്കാട് പള്ളിയില്‍ പെരുന്നാള്‍ കുര്‍ബാന കൂടി വൈകുന്നേരങ്ങളിലെ ഗാനമേളയും എല്ലാം, മുണ്ടും മടക്കി കുത്തി ഞങ്ങളും ആണുങ്ങളായി എന്ന് മനസില്‍ പറഞ്ഞുകൊണ്ട് കൂടെ പഠിച്ച പെന്പില്ലെരുടെയൊക്കെ മുന്നിലുടെ ഞെളിഞ്ഞു നടക്കുവാരുന്നു. ആനിക്കാട് അമ്പലത്തിലെ ശീവേലി കാണാന്‍ നടക്കുമ്പോളും കാണാന്‍ ചൊവ്വുള്ള പെന്പില്ലേറെ കമന്റ് അടിച്ചും വില്ലിച്ചും നടന്ന കാലം. പിന്നെ ജേക്കബ്‌ ചെട്ടെന്റെ ഐശ്വര്യ തിയേറ്ററില്‍ സിനിമ മാറുന്നത് നോക്കി ഒന്നും വിടാതെ കണ്ടു നടന്നതും, ഇന്റെര്‍വല്‍ സമയത്ത് ആരും കാണാതെ പമ്മി നിന്ന് ബീഡി വലിച്ചതും, എ പടം ഓടുന്ന ദിവസങ്ങളില്‍ ഞങ്ങളെ അടുപ്പിക്കില്ലരുന്നു ജേക്കബ്‌ ചേട്ടന്‍ ഓടിക്കുമാരുന്നു.    

        ആനിക്കാട് സ്കൂളില്‍ പഠിക്കുമ്പോള്‍ അടുത്ത പറമ്പില്‍ നിന്നും ജാതിക്ക പരിച്ചതിനു ഐസ്സക് സര്‍ രണ്ടു ചൂരല്‍ പിരിച്ചു പിടിച്ച അടിച്ചത് ഇന്നും കാലില്‍ കല്ലിച്ചു കിടക്കുന്നുണ്ട് ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കുളിരുന്ന ഓര്‍മ്മകള്‍ തളിര്‍ക്കുന്നു. ഒടുവില്‍ എല്ലാ വസന്തങ്ങളും അവസാനിപ്പിച്ചുകൊണ്ട് ആണ്ടു പരീക്ഷ വന്നു, ജയിച്ചവരുടെ പട്ടികല്യില്‍ ഞങ്ങളും ഉണ്ടായിരുന്നു, അവിടുന്ന് പിന്നെ കോളേജ് ജീവിതം അല്ല പ്ലസ്‌ ടു ആയിരുന്നു, ഞങ്ങള്‍ക്ക് തൊട്ടു മുന്‍പേ പ്രേ ഡിഗ്രി നിര്‍ത്തിയിരുന്നു.   


       ഈ ഓര്‍മ്മകള്‍ എന്നെനും മനസ്സില്‍ മായാതെ നില്‍കുമ്പോള്‍ ആ കഴിഞ്ഞു പോയ നാളുകള്‍ എത്ര സുഖ സുന്ദരം ആയിരുന്നു എന്ന് , ഇനി ഈ ജന്മം തിരിച്ചു കിട്ടാത്ത ആ കാലം..     
      "ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത് എത്തുവാന്‍ മോഹം "

No comments:

Post a Comment