Wednesday 8 February 2012

എന്‍റെ ഔട്ടൊഗ്രാഫ്... അവസാന പേജ്....

  

   ഓര്‍മകളുടെ നല്ല നാളുകള്‍ അന്യമായി, കാര്‍ മേഖ ജാലം പോലെ ഊറി കൂടി നിന്ന വിരഹം പെയ്തിറങ്ങുകയാണ്‌.. കണ്ണീര്‍ കണങ്ങളായി .... മിഴി നിറയുന്ന ഓര്‍മകളും പേറി നമ്മള്‍ യാത്രയാവുകയാണ്.. ജീവിതത്തിന്‍റെ നടുമുറി തേടി.

           രണ്ടു വര്‍ഷത്തെ കലാലയ ജീവിതം ഇവിടെ പൂര്‍ന്നമാവുകയാണ്. വിധിയുടെ വിക്രിയകളില്‍ നാം ഓരോരുത്തരും ജീവിത പ്രരബ്ദങ്ങളിലേക് ഊളിയിട്ടു പോകുമ്പോളും, മനസ്സില്‍ കനവുകളായി അവസേക്ഷിക്കുന്നു  ഒരു പിടി സ്മരണകള്‍.. ഇണങ്ങിയും പിണങ്ങിയും പങ്കിട്ട സുന്ദര നിമിഷങ്ങള്‍, പ്രരബ്ദങ്ങലുക് നടുവില്‍ ഉഴറി നീങ്ങുമ്പോള്‍ ജീവിത വീഥികളില്‍  വാകമര തണലുകള്‍ തേടുമ്പോള്‍ കണ്ടു മുട്ടാം സ്നേഹിതരെ.. കലുഷമായ മനസ് എങ്കിലും പുഞ്ചിരിയും കുസലവുമായി,  വീണ്ടും അകലുമ്പോള്‍ .. ചാരം മൂടിയ കനലുകള്‍ പോലെ ഓര്‍മ്മകള്‍ എരിഞ്ഞ് തുടങ്ങുമ്പോള്‍ .. ഹൃദയം വേദനയാല്‍ പുളയുമ്പോള്‍.. ആ നൊമ്പരങ്ങള്‍ ഊതി വീര്‍പ്പിച് ഹൃദയ വേദന കൂട്ടാം. കണ്ണുകള്‍ നിറഞ്ഞൊഴുകി ഹൃദയത്തില്‍ നിന്നും രക്ത ചാലുകള്‍ ഒഴുകി ഇറങ്ങുംബോലും  ആ പഴയ സ്നേഹം  പുതുക്കാം.

     എന്‍റെ കനവുകള്‍... എന്‍റെ ഓര്‍മ്മകള്‍.... എന്‍റെ ജീവിതവും ഇവിടെ ആയിരുന്നു. കാതങ്ങള്‍ക്കപ്പുറം .. വിദൂരതയില്‍ പിരിഞ്ഞ സ്നേഹങ്ങള്‍ വിടപറയാന്‍ ആവാതെ.. പിരിഞ്ഞകന്ന മനസുകള്‍ എല്ലാം അന്യ നാളുകള്‍ പോലെ .. പൊട്ടിച്ചിരികളും കളിയാക്കലുകളും പരിഭവങ്ങളും എല്ലാം അന്യമാവുന്നു. ഇനിയും ഇതുപോലൊരു കാലം നമ്മുടെ ജീവിതത്തില്‍ ഉണ്ടാവില്ലല്ലോ? കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ തീരാതിരുന്നെങ്കില്‍ .. എന്ന് വെറുതെ ആശിച്ചു പോവുന്നു. പ്രരബ്ദങ്ങളില്‍ ഉഴറുമ്പോള്‍ ഒരു പക്ഷെ സുഹൃത്തുക്കളെ എല്ലാം മറക്കാം, പക്ഷെ വേദനയുടെ ദിനങ്ങളില്‍ നാം സ്മരിക്കും നമ്മുടെ കലാലയ ജീവിതം ... പൂത്ത വാകമരങ്ങളും ... അരഭിത്തിയും... കാമ്പുസും എല്ലാം വെടിപറഞ്ഞു ഇരുന്ന കല്‍പ്പടവുകളും.. എങ്കിലും ഈ വസന്ത കാലം അവസാനിക്കാതിരുന്നെങ്കില്‍... നിരാശ ആണെന്ന് അറിഞ്ഞിട്ടും വെറുതെ ആശിക്കുന്നു . ഈ സുഹൃത്ത് വലയവുമായി.. ഒരു വസന്ത കാലം കൂടി ഈശ്വരന്‍ തന്നിരുന്നെങ്കില്‍ ....   

No comments:

Post a Comment