Friday 17 February 2012

കണ്ണാന്തളി പൂക്കള്‍....




                          കണ്ണാന്തളി പൂക്കള്‍ ... ഇതൊരു കേട്ടുകേഴ്വി മാത്രമായിരുന്നു എനിക്ക്, എം ടി യുടെ പുസ്തകങ്ങളില്‍ മാത്രം കേട്ട് പതിഞ്ഞ ഈ പൂവിനെ തേടി നടന്നിരുന്നു പല യാത്രകളിലും, നാട്ടിന്‍ പുറങ്ങളില്‍ മാത്രം കണ്ടു വരണ ഈ പൂവുകള്‍ക്കും നാശം സംഭവിച്ചിരിക്കുന്നു എന്ന് തന്നെ വേണം കരുതാന്‍.

                            ഒരുപാട് തിരച്ചിലിനിടയില്‍ യദ്രിശ്ചികമായി ''ചിന്ത'' എന്നാ ബ്ലോഗില്‍ നിന്നും പത്രത്തില്‍ വന്ന ഈ കണ്ണാന്തളി പൂക്കളുടെ ചിത്രം കിട്ടുന്നത്.

                           സാറാ തോമസിന്‍റെ തിരഞ്ഞെടുത്ത കഥകള്‍ " എന്‍റെ പ്രിയപ്പെട്ട കണ്ണാന്തളി പൂക്കള്‍ " എന്നപേരില്‍ പ്രസിധികരിച്ചതില്‍ കണ്ണാന്തളി പൂക്കളെ വര്‍ണിച്ചു കഥകള്‍ ഇല്ലെങ്കിലും -

     വായനക്കാരോട് രണ്ടുവാക്ക് എന്നാമുഖമായി സാറാ തോമസ്‌ കണ്ണാന്തളി പൂക്കളെ വര്‍ണിക്കുന്നുണ്ട്

              '" ... എങ്കിലും നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ പുല്‍മേടുകളിലും മണ്ണ് തിട്ടകളിലും പുലര്‍കാല സൂര്യന്‍റെ പൊന്‍ കതിരുകളില്‍ കുളിച്ചു ഇലച്ചാര്‍ത്തുകളുടെ കടും പച്ചപ്പില്‍ വിടര്‍ന്നു നില്‍ക്കുന്ന കണ്ണാന്തളി പൂക്കളുടെ ബഹുവര്‍ണ ശോഭയില്‍ നിങ്ങളുടെ മിഴികള്‍ ഉടക്കി എന്ന് വരില്ലേ? ഒരു ധീര്‍ഖ നിമിഷം നോക്കിയെന്നു വരില്ലേ ?.

               കവയത്രിയുടെ ഈ വര്‍ണനകളില്‍ ഞാനും മനസുകൊണ്ട് ഒരുപാട് കൊതിച്ചിരുന്നു '' പ്രിയപ്പെട്ട കണ്ണാന്തളി " പൂക്കളെ ഒരു നോക്ക് കാണുവാന്‍.. നഷ്ടമാവുന്ന നാട്ടിന്‍ പുറങ്ങളുടെയും... അന്യമാവുന്ന ഗൃഹാതുരത്വത്തിന്റെയും നഷ്ടങ്ങളാണ് ഈ കണ്ണാന്തളി പൂക്കള്‍ .....  

No comments:

Post a Comment