നിറങ്ങള്‍ തന് നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍
മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോ
മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ
വിരഹ നൊമ്പരതിരിയില് പൂവുപോല്‍
വിടര്‍ന്നൊരു നാളം എരിഞ്ഞു നില്ക്കുന്നു
ഋതുക്കളോരോന്നും കടന്നു പോവതില്
പദസ്വനം കാതില്‍ പതിഞ്ഞു കേള്കവേ
വേരുമോരോര്മ്മതന് കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാന്‍
നിമിഷ പാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു
നിറമധു മണ്ണിലുതിര്‍ന്നു മായുന്നു
അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമാം
പവിഴ ദ്വീപില്‍ ഞാനിരിപ്പതെന്തിനോ?
------------------------------ ഒ. എന്‍ . വി
ഇത് എന്റെ മാത്രം ചിന്തകളാണ് .. ഒരു പക്ഷെ മറ്റുള്ളവര്‍ക്ക് എല്ലാം ഉള്‍കൊള്ളാന്‍ കഴിഞ്ഞു എന്ന് വരില്ല, ഒരു പക്ഷെ എന്റെ മനസിന്റെ ശുഷ്കത ആവാം ഇവിടെ പ്രതിഭലിക്കുന്നത്... എങ്കിലും എന്റെ ചിന്തകള്‍, പ്രതികരണങ്ങള്‍ ഞാന്‍ ഇവിടെ കുറിച്ചിടുന്നു.നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപെടുത്തുക,എന്റെ തെറ്റുകള്‍ തിരുത്തുക.
Thursday 16 February 2012
സന്ധ്യകള്‍ പുനര്‍ജനിക്കുമോ ?
Subscribe to:
Post Comments (Atom)
No comments:
Post a Comment