Thursday 16 February 2012

വാക പൂക്കുമ്പോള്‍.....


                         വാകമരങ്ങള്‍ പൂവിടുമ്പോള്‍ ഇന്നും ഓര്‍മയില്‍ ഓടി എത്തുന്നത് വെള്ളയും നീലയും പാവാടയും ബ്ലൌസും ഇട്ട് എന്‍റെ പിന്നാലെ നടന്നിരുന്ന ആ കളികൂട്ടുകരിയെ ആയിരുന്നു, മന്ദിരം സ്കൂള്‍  മുറ്റത്ത് മതിലിനോട് ചേര്‍ന്ന് നിന്നിരുന്ന ആ വാകമരം പൂവിടുമ്പോള്‍ മുറ്റമാകെ പൊഴിഞ്ഞു വീഴുന്ന പൂക്കള്‍ പെറുക്കി കൈ നഖത്തില്‍ ഒട്ടിച്ചു ചെര്തിരുന്നതും  , അത്  കൈകളിലെ പത്തു വിരലിലും ചേര്‍ത്ത് വച്ച് ആ മുറ്റത്ത് പാഞ്ഞു നടക്കുമ്പോള്‍ , ഓല മെനഞ്ഞു പരമ്പുകൊണ്ട് മറച്ച ക്ലാസ്സ്‌ മുറിയുടെ മറവില്‍ നിന്ന് എന്നെ നോക്കിയിരുന്നു രണ്ടു കുഞ്ഞു നക്ഷത്ര കണ്ണുകള്‍.....

                       കാലത്തിന്‍റെ യാത്രകളില്‍ പിന്നെയും ദൂരങ്ങള്‍ നടന്നു നീങ്ങിയപ്പോള്‍ എന്നെ നോക്കിയിരുന്ന ആ നക്ഷത്ര കണ്ണുകളെ ഞാന്‍ കാണാതെ പോയി.... അപ്പോളും ആ കണ്ണുകളില്‍ എന്‍റെ പ്രതിബിംബം ഉണ്ടായിരുന്നു.. നാളുകള്‍ക്ക് അപ്പുറം ഞാന്‍ ആ നക്ഷത്ര തിളക്കം തിരിച്ചറിഞ്ഞപ്പോള്‍.. അതൊരു പൂക്കാലം ആയിരുന്നു.. വാകമരങ്ങളില്‍ നിറയെ പൂക്കള്‍ നിറഞ്ഞിരുന്ന ഒരു പുതിയ പൂക്കാലം.. പൊഴിഞ്ഞു വീഴുന്ന ഓരോ വാകപ്പൂക്കളും എനിക്കും അവള്‍ക്കും വേണ്ടി മംഗള ഗാനം പാടുന്നത് പോലെ. വര്‍ഷങ്ങളുടെ പിന്നാമ്പുറങ്ങളിലെ പറയാന്‍ ബാക്കി വച്ച ഒരുപാട് സ്വകാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ മനസ് വെമ്പല്‍ കൊണ്ടിരുന്നു, പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത എന്തോ ഒരുപാട് കാര്യങ്ങള്‍... ദിവസങ്ങളുടെ ദൈര്‍ഖ്യം പോരെന്നു തോന്നിയ നാളുകള്‍... എന്‍റെ കൈല്‍ കൈകോര്‍ത് അവള്‍ മിണ്ടാതെ ഒരുപാട് നേരം എന്‍റെ തോളില്‍ തലചായ്ച്ച് ഇരുന്നു  ''എനിക്ക് നഷ്ടപെട്ട വര്‍ഷങ്ങളുടെ കൊതി  ഞാന്‍ തീര്‍ത്തോട്ടെ,  ഇങ്ങനെ നിന്നോട് ചേര്‍ന്നിരുന്നുകൊണ്ട് ''  എന്നവള്‍ പറയുമ്പോള്‍ ആ മിഴികള്‍ നിറഞ്ഞിരുന്നു.

                   ഋതു ഭേദങ്ങള്‍ പോലെ വസന്തത്തിന്‍റെ അവസാനം വന്നു ചേര്‍ന്നത്   ഒരു കൊടും വേനല്‍ ആയിരുന്നു ഭൂമി പോലും പൊള്ളി കുടിര്‍ന്നു പോവണ പോലൊരു വേനല്‍... ആ നക്ഷത്ര കണ്ണുകള്‍ നിറയാതെ ഞാന്‍ നഷ്ടപെടുത്തിയ അവളുടെ വര്‍ഷങ്ങളുടെ സ്നേഹം അവള്‍ക്ക് നല്‍കുവാന്‍ ഞാനും അവള്‍ക്ക് നഷ്‌ടമായ ആ സ്നേഹത്തിനായി അവളും... പക്ഷെ എങ്കിലും അവളുടെ മനസ്സില്‍ ഒരു കടിഞ്ഞാണ്‍ അവള്‍ ഇട്ടിരുന്നു എന്തിനെന്നറിയില്ല.. ഒരു പക്ഷെ ഒരു ദുരന്തത്തെ അവള്‍ കണ്ടിരുന്നിരിക്കാം അതിനു അവള്‍ സ്വയം മുന്‍കരുതല്‍ എടുത്തത്‌ ആവാം... ഒടുവില്‍ ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചടും ഇനി ഒരിക്കലും പിരിയില്ലന്നു തന്നെ കരുതിയിരുന്നു...

ഒരുമിക്കാന്‍ തീരുമാനിച്ച ദിവസം.

 അവള്‍ വിളിച്ചു - " നമ്മള്‍ ഒരുമിച്ചൊരു ജീവിതം ഉണ്ടാവില്ല, നീ എന്നെ ചതിക്കയായിരുന്നു.. ചതിയനാണ്.. നീ .. എന്‍റെ ശാപം എന്നും നിന്നെ പിന്‍ തുടരും... "

 കാര്യം എന്തെന്ന് അറിയാതെ മിഴിച്ചു നിന്ന എനിക്ക് പിന്നീടു മനസിലായി അതൊരു ബാല്യ തമാശയെ മറ്റൊരാള്‍ അവള്‍ക്ക് ദുര്‍വ്യാഖ്യാനിച്ചു നല്‍കിയതെന്ന്.

വാകമരങ്ങള്‍ പൂവുകളെ പൊഴിയിച്ചു കരിഞ്ഞു നില്‍ക്കുന്നു....

ഇനി ഒരിക്കലും പൂവിടാതെ.. ഇനിയൊരു വസന്തം അന്യമെന്നു അറിയാമെങ്കിലും, വെറുതെ ഒരു വാകപൂക്കാലം മനസ്സില്‍ ആഗ്രഹിക്കുമ്പോള്‍... നെഞ്ചില്‍ മുഴങ്ങുന്നത് അവളുടെ സ്വരമാണ് ...
          "ചതിയനാണ്.. നീ .. എന്‍റെ ശാപം എന്നും നിന്നെ പിന്‍ തുടരും... "

----------------------------------------------------------------- പള്ളിക്കത്തോടന്‍ -------------------    



No comments:

Post a Comment