Saturday 18 February 2012

കാഴ്ച്ചവട്ടം


 " ഏകാന്തമായ എന്‍റെ ബാല്യ കൌമാരങ്ങള്‍.
ഒരിറ്റു സ്നേഹത്തിനു ദാഹിച്ചു ഞാനലഞ്ഞ ഊഷര ഭൂമികള്‍,
എന്നും അനുഭവിക്കാന്‍ വിധിക്കപ്പെട്ട അവഗണനകള്‍,
മാറ്റി നീര്‍ത്തലുകള്‍ , പരിഹാസങ്ങള്‍.
ഇടക്ക് എനിക്ക് കൂട്ടായി വന്ന വിഷാദ രോഗം.
അതില്‍ നിന്നെന്നെ പിടിച്ചു കയറ്റിയ സൗഹൃദങ്ങള്‍.
പ്രണയത്തിന്‍റെ കുളിര്‍ ജലം തളിച്ച് വീണ്ടും എന്നെ തളിര്‍ക്കാനും
പുഷ്പിക്കാനും പ്രേരിപ്പിച്ച ഉണ്ട കണ്ണുള്ള പെണ്‍കുട്ടി.
ആ കാഴ്ചകള്‍ അവസാനിക്കും മുന്‍പ് നാടകം കഴിഞ്ഞു.
കാണികള്‍ പിരിഞ്ഞു പോയി. "

              ലോഹിതദാസ് തന്‍റെ കാഴ്ച്ചവട്ടം എന്ന പുസ്തകത്തില്‍ എഴുതിയ വരികളിവ. ആത്മ കഥനങ്ങളുടെ ജീവിതത്തിന്‍റെ കയ്പ്പും വേദനയും എട്ടു വാങ്ങിയ ഒരു ഏകാകിയുടെ അനുഭവ സാക്ഷ്യം അതാണ് " കാഴ്ച്ചവട്ടം"

           ലോഹിതദാസ് എഴുതിയ ഈ ലേഖനം കൈരളി ടി . വിയിലെ ക്രിയേടിവ് എക്സികുടിവ് പി . ഓ മോഹനന്‍  സൂക്ഷിച്ചിരുന്നതാണ്.

No comments:

Post a Comment