Friday 17 February 2012

ഒരു കഥ... ഒരു തുടര്‍ക്കഥ .......


കഥയല്ലിത്...

ജീവിതത്തിന്‍റെ ഒറ്റപ്പെട്ട തുരുത്തില്‍ കുരുങ്ങുമ്പോള്‍... വരാനിരിക്കുന്ന വസന്തത്തിനു   സ്വപ്‌നങ്ങള്‍ നെയ്തുകൊണ്ട്, ഏകാന്തമായ പകലുകളില്‍ വിരസമായിരിക്കുമ്പോള്‍.. ഓര്‍മ്മകള്‍ മേഞ്ഞു നടക്കുന്നത് ജീവിതത്തിന്‍റെ പിന്നിലേക്കാണ്‌, ഈ ഏകാന്ത വാസത്തില്‍ നഷ്ടങ്ങള്‍ ഒന്നിന് പിറകെ ഒന്നായി എന്നെ പിന്തുടരുമ്പോള്‍ എന്നെ കൈതാങ്ങി നിര്‍ത്തുന്ന ഒരു പറ്റം കൂട്ടായ്മ .. സൗഹൃദം അല്ലത്.. രക്തം രക്തത്തെ അറിയുംപോലെ സൌഹൃതതിനും അപ്പുറം  സഹോദരങ്ങളാണ് ഞങ്ങള്‍, ഒരേ മാതാപിതാക്കളുടെ മക്കളല്ല ... ചിന്തകളും ചിന്തനങ്ങളും ഒരേ ദിശയില്‍ സഞ്ചരിക്കുന്ന ഒരു ചങ്ങാതി കൂട്ടം...

            ഞാന്‍, ശരവണന്‍, മോന്കുട്ടന്‍, വിജി , അതിശയന്‍, പിന്നെ ഞങ്ങളുടെ ടിച്ചായനും ....

                          ഓര്‍മകളില്‍ നിറഞ്ഞു വരണ ആ വസന്ത കാലം, ഞങ്ങളുടെ ബാല്യകാലം...

                       മോന്കുട്ടനോപ്പം ഒരുനാള്‍  ഒതുക്കുകല്ലുകള്‍ കയറി മുറ്റത്തു വന്നു നിന്ന് എന്നോട് വീഡിയോ കാസ്സെറ്റ്‌ ചോദിച്ച ആ ഗുണ്ടുമണി ചെറുക്കന്‍ .. അവനാണ് സരവനന്‍ അവനു മറഞ്ഞു നിന്ന് ഒരു വെളുത്  മെലിഞ്ഞ കുഞ്ഞു പയ്യനുണ്ടാരുന്നു അവന്‍റെ അനിയന്‍ വിജി അന്നവന്‍ ഞങ്ങള്‍ക്ക് കുഞ്ഞി ആയിരുന്നു ... ആ ബന്ധം സൗഹൃതമായി വളരുക ആയിരുന്നു, ആനിക്കാട് പള്ളില്‍ കുര്‍ബാന കൂടാന്‍ പോകുന്നതും, വരുന്ന വഴി ആനിക്കാട് മുതല്‍ പള്ളിക്കത്തോട് വരെയും പന്ത് കളിച്ചും , ചെട്ടി കുട്ടന്‍ പിള്ളയുടെ അതിരിലെ നാട്ടുമാവില്‍ കല്ലെറിഞ്ഞും, നടന്ന കാലങ്ങളില്‍, വടക്കേമുറി പറമ്പില്‍ ക്രിക്കറ്റ് കളിയായി .. അതിനു  ടിച്ചായനും പങ്കാളി ആരുന്നു മടല്‍ ബാറ്റുകൊണ്ട് ക്രിക്കെറ്റ് കളി ബാറ്റിംഗ് കഴിഞ്ഞാല്‍ ഞാനും ടിച്ചായനും കുന്നിലെ സാറിന്‍റെ മാവിന്‍ ചുവട്ടിലാവും   നാട്ടു മാമ്പഴം പെരുക്കികൊണ്ട്.

                              അതിശയന്‍ റബ്ബര്‍ തോട്ടത്തിലെ ചിരട്ടയും ചില്ലും കളഞ്ഞതിന് മോനിച്ചായന്‍ പരാതി പറഞ്ഞു വന്നതും, സരവനന്‍ ഔട്ട്‌ ആയാല്‍ സമ്മതിക്കാതെ തര്‍ക്കിക്കുമായിരുന്നു  അവനെ ഔട്ട്‌ അക്കുന്നവരെ കൈ മടക്കി എറിഞ്ഞു വീഴ്ത്തുമായിരുന്നു.

                 സരവനനും കുഞ്ഞിയും കുഞ്ഞായനോട്  പൈസയും വാങ്ങി വരുമായിരുന്നു , സിനിമ കാണാന്‍ പോകുവാന്‍ ഞാനും മോന്കുട്ടനും സരവനനും കുഞ്ഞിം.. രാവിലെ തന്നെ ഒരുങ്ങി ഇറങ്ങും അന്ന് കോട്ടയം പോവാന്‍ 9 പോവണ സെന്‍റ്: മേരി ബസിലായിരുന്നു മഞ്ഞയും കറുപ്പും നിറം അടിച്ച KL5 - 360 , അത് നിരങ്ങി മൂളി എല്ലായിടത്തും നിര്‍ത്തി കോട്ടയം എത്തുമ്പോള്‍ ചന്ത കവല ഇറങ്ങും .. എന്നിട്ട് നാലുപേരും കൂടി ചന്തക്ക്‌ അകത്തു കൂടി നടന്നു പോകും ആനന്ദ് തിയേറ്റര്‍ പിന്നില്‍ കൂടി ഒരു ഇടനാഴിയുണ്ട് മല മൂത്ര വിസര്‍ജ്യങ്ങളുടെ കൂമ്പാരം ആവും ചവിട്ടാതെ ശ്രദ്ധിച്ചു ഓടി എതുമ്പോലെക്കും ഗേറ്റ് തുറന്നിട്ടുണ്ടാവില്ല അവന്മാരെ മാറ്റി നിര്‍ത്തിയിട്ട് ഞാന്‍ ഇടിച്ചു  കേറി ടിക്കറ്റ്‌ എടുക്കും, ആനന്ദ്‌ പടം വിട്ടാല്‍ ഉടനെ ഇറങ്ങി ഓടും അഭിലാഷില്‍ മാറ്റിനിക് ടിക്കറ്റ്‌ എടുക്കാന്‍ അഭിലാഷിലെ വലയിട്ട ഇടനാഴിയില്‍ തൂങ്ങി ഞാന്നു ഏറ്റം മുന്നിലെത്തും, ഉച്ചക്ക് ഭക്ഷണം ഇല്ല വെള്ളം പോലും കുടിക്കാണ്ട് പടം വിട്ടു ഇറങ്ങി ഓടും നാല് പേരും കൈല്‍ പിടിച്ച റോഡ്‌ മുറിച്ചു കടന്നു ശാസ്ത്രി റോഡില്‍ എത്തും. അവിടുന്നും   അതെ സെന്‍റ്: മേരി ബസ്‌ അതില്‍ തിങ്ങി ഞെരുങ്ങി നിന്ന് വീണ്ടും പള്ളിക്കത്തോട്, വീട്ടില്‍ വരുമ്പോള്‍ താമസിച്ചതിനു   വീട്ടുകാരുടെ വഴക്കും .

                ഞങ്ങള്‍ വളരുമ്പോളും ഞങ്ങളുടെ ബന്ധത്തിനും മൂര്‍ച്ച കൂടി തുടങ്ങിയിരുന്നു. തുടര്‍ വിദ്യാഭ്യാസം ഞങ്ങളുടെ ക്രിക്കെറ്റ് കളി നിര്‍ത്തി ഞങ്ങളുടെ പിച്ചില്‍ റബ്ബര്‍ തൈ വച്ചതും ഞങ്ങളുടെ കളിക്ക് വിരാമം ആയി.

                ഓര്‍ത്തെടുക്കാന്‍ എഴുതാന്‍ കഴിയാത്ത ഓര്‍മ്മകള്‍ ഉണ്ട് ഞങ്ങള്‍ക്കിടയില്‍.. വിശേഷിപ്പിക്കാന്‍ വാക്കുകളില്ലാത്ത ഞങ്ങളുടെ ഈ ബന്ധത്തില്‍ ഞാന്‍ അഹങ്കരിക്കുന്നു.. ഞങ്ങള്‍ക്കിടയില്‍   സാമ്പത്യം ഒരു പ്രശ്നം ഉണ്ടാക്കിയിട്ടില്ല ഞങ്ങളില്‍ കൂലി പണിക്കു പോയി പഠനം പൂര്‍ത്തി അക്കിയവരും , കന്നുകാലിയെ വളത്തി ജീവിച്ചവരും , എച്ചില്‍ പാത്രങ്ങള്‍ കഴുകി പഠിക്കാന്‍ പോയവരും ഉണ്ട്.. ആരും ആരെയും പരിഹസിച്ചിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ കിനാശ്ശേരിയില്‍ കൈയ്യാല ബെഞ്ചില്‍ ഇരിക്കുമ്പോള്‍ എല്ലാവരും സമന്മാരായിരുന്നു ഉള്ളവന്‍ ഉള്ളതുപോലെ ഇല്ലാത്തവനെ സഹായിച്ചിരുന്നു. ഞങ്ങള്‍ പരസ്പരം മാതൃക അവനാണ് ശ്രമിച്ചത്‌.

    കൌമാരം ഞങ്ങളില്‍ ചലങ്ങള്‍ സൃഷ്ടിക്കുമ്പോള്‍.. ജീവിതത്തിന്‍റെ നിറമുള്ള കാലം ഞങ്ങളും ആര്‍ത്ത് ഉല്ലസിക്കുക ആയിരുന്നു, വീട്ടുകാര്‍ നല്‍കിയ സ്വാതന്ത്ര്യം ഞങ്ങള്‍ ശരിക്കും മുതലെടുത്ത്‌ ആഘോഷം ആയിരുന്നു. അപ്പോളേക്കും സരവനന്‍ ഒരു ബൈക്ക് കിട്ടി ബജാജ്.. പിന്നെ അതിലായിരുന്നു അങ്കം.. അപ്പോളേക്കും അതിശയന്‍ പഠനവും, ടിച്ചായന്‍ ജോലിയായി ബാംഗ്ലൂരും ആയിരുന്നു കുഞ്ഞി കൊച്ചല്ലേ അവനെ സരവനന്‍ അടുപ്പിക്കില്ലരുന്നു . ഞങ്ങള്‍ക്ക് പൈസക് വേണ്ടി ഞാനും സരവനനും കൂടി അവരുടെ റബ്ബര്‍ തോട്ടത്തിലെ ചണ്ടി പാല്‍ പറിക്കാന്‍ പോയി ചീഞ്ഞു നാറി വന്നതും എല്ലാം ഇന്നലെ പോലെ ഓര്‍ക്കുന്നുണ്ട്. അപ്പോള്‍ ഞാനും സരവനനും മോന്കുട്ടനും മാത്രമായി അതിനിടക്ക് ഞാന്‍ കൊട്ടാരക്കര ജോലിയായി പോയി. ഞാന്‍ വരുന്ന ദിവസം സരവനനും മോന്കുട്ടനും കോട്ടയം വരും ബൈക്കില്‍.. കെ. എസ് . ആര്‍ . ടി . സി സ്റ്റാന്‍ഡില്‍ നിന്നും നേരെ കോടിമത ബസ്‌ സ്റ്റാന്‍ഡില്‍ കൂടി ചന്തയിലേക് കിടക്കണ വഴിയെ ബൈക്കില്‍ ട്രിപ്പിള്‍ ആയിട് പോകും. ഒരു ആളൊഴിഞ്ഞ കോണില്‍ പമ്മി നിന്ന് ഞാന്‍ കൊണ്ടുവരണ വോഡ്ക മൂന്നായി ഊറ്റി അടിക്കും എന്നിട്ട് ഒറ്റ വിടിലാ പള്ളിക്കത്തോട് ഞാന്‍ ഓടിക്കും അവന്മാര്‍ രണ്ടും കെട്ടി പിടിച്ചിരിക്കും .. ആ ഓര്‍മകളൊക്കെ എത്ര സുഖമുള്ളതായിരുന്നു  എല്ലാതവണയും ഐരാട്ടുനട പാടത്തിനു ചേര്‍ന്ന് വണ്ടി നിര്‍ത്തി ഇറങ്ങുന്നതും ആ കാറ്റുള്ള രാത്രികളില്‍ വെറുതെ സൊറ പറഞ്ഞ ആ മരച്ചുവട്ടില്‍ നിന്നിരുന്നതും എല്ലാം ഓര്‍മ്മകള്‍ മാത്രമാവുന്നു.

             ഞങ്ങള്‍ പര കുടിയന്മാരായി വിലസുക ആയിരുന്നില്ല.. വല്ലപ്പോഴും ഞാന്‍ കൊട്ടാരക്കരയില്‍ നിന്നും വരുമ്പോള്‍ മാത്രം. പിന്നെ എനിക്ക് നാട്ടില്‍ തന്നെ ജോലി ആയി അത് ഞങ്ങള്‍ കുറച്ചു അധികം ആര്‍മാദിച്ചു.. അതില്‍ ഒടുവില്‍ ഞങ്ങള്‍ മൂവരും കൂടി ബൈക്ക് അപകടം ഉണ്ടായി എന്‍റെ കാലിനു മുറിവുമായി   ആ അപകടം രണ്ടു വിധം ഉപകാരപ്രദം ആയിരുന്നു ഞങ്ങള്‍ മദ്യപാനം നിര്‍ത്തി പിന്നെ ഞാന്‍ മദ്യപിക്കും എന്നത് വീട്ടുകര്‍ക്കൊരു പുതിയ അറിവായി ഒരു തരത്തില്‍ എനിക്കൊരു ലൈസെന്‍സും....
             
                 ദാരിദ്ര്യവും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു അപ്പോളും ഞങ്ങള്‍ക്കൊപ്പം, സരവനന്‍ എന്ജിനീരിംഗ് ചേര്‍ന്ന വര്ഷം ആയിരുന്നു അത്.. ഞാനും മോന്കുട്ടനും, ടിച്ചായനും, ആനയും ( അതിസയനെ ആന എന്നും ഞങ്ങള്‍ വിളിക്കാറുണ്ട്) ഞാനും കൂടി രാത്രികളില്‍ മൈക്കാട് പണിക്കു പോയതും, വാര്‍ക്ക മണല്‍ അരിക്കല്‍ ഞങ്ങള്‍ ഉടമ്പടി എടുത്ത് ചെയ്തതും എല്ലാം ഒരോളം മാത്രമാണ് മനസ്സില്‍ ഒരു കുരചിലും തോന്നാതെ ഞങ്ങള്‍ അന്നതൊക്കെ ചെയ്തപ്പോളും പണം ആവശ്യമായിരുന്നു ആഹ്ലാദിക്കനല്ല.. ജീവിക്കാന്‍.. അന്നൊരു രാത്രിയില്‍ പണി കഴിഞ്ഞ ഞങ്ങള്‍ മുല്ലുര്‍ തോട്ടിലിറങ്ങി കുളിച്ചു കയറുമ്പോള്‍ സമയം 3 .40  ഒന്നുറങ്ങി ഉണരുംപോളെക്കും പകല്‍ ജോലിക്ക് പോകാന്‍ സമയമാകും... അന്നും ജീവിതത്തിന്‍റെ കറുത്ത പാഠങ്ങള്‍ പൊള്ളിച്ചില്ല ഞങ്ങള്‍ എല്ലാവരും ഒരു കൂട്ടായ്മ പോലെ ഒരുമിച്ചു നിന്ന് പൊരുതി ജീവിതത്തോട് ...
         
                ഇന്ന് എല്ലാവരും മോശം അല്ലാത്ത വിധം ഓരോരോ സ്ഥാനങ്ങളിലാണ്
സരവനന്‍ ഒരു ഐ . ടീ കമ്പനി നടത്തുന്നു, ഞാന്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍, ടിച്ചായന്‍ ഒരു മരുന്ന് കമ്പനിയില്‍ , മോന്കുട്ടന്‍ പ്രമുഖ ചെരുപ്പ് കമ്പനി സുപ്രേവൈസോര്‍, വിജി ഒരു ഓസ്ട്രേലിയന്‍ ഐ. ടീ കമ്പനിയില്‍, ആന ഇലക്ട്രിക് മേഖലയില്‍....

              ഇന്നും ഞങ്ങള്‍ ഞങ്ങളുടെ കിനാശ്ശേരിയില്‍ ഒത്തു കൂടാറുണ്ട് ഞങ്ങളുടെ കഴിഞ്ഞ കാലങ്ങള്‍ മറക്കാതെ ഇടയ്ക്കിടയ്ക്ക് ഓര്‍ത്തുകൊണ്ട് ആ ഓര്‍മകളില്‍ കണ്ണ് നിറച്ചുകൊണ്ട്.... ഏതോ മഹാന്‍ മൊഴിഞ്ഞ ഒരു പഴമൊഴിയെ എപ്പോളും മനസ്സില്‍ ഓര്‍ത്തുകൊണ്ട് " വന്ന വഴി മറക്കെരുത് " ഒരാളുടെ സ്വരം ഒന്നിടറിയാല്‍ പരസ്പരം തിരിച്ചറിയാവുന്ന സുഹൃത്തുക്കളായി .. സഹോദരങ്ങളായി ... ഞങ്ങളുടെ കിനശ്ശേരിയിലെ കല്‍പടവുകളില്‍ ഇന്നും ഞങ്ങളുണ്ട് ......


1 comment: