Saturday 18 February 2012

നാലുമണി പൂക്കള്‍.. അല്ല .. കാശിതുമ്പ പൂക്കള്‍ .....




                    നാലുമണി പൂക്കള്‍ .. ഓര്‍മയില്ലേ നമ്മുടെയൊക്കെ മുറ്റങ്ങളില്‍.. ഒരു സ്ഥാനം ഉണ്ടായിരുന്നു ഈ പൂക്കള്‍ക്ക് എന്നും പുലര്‍ കാലത്തില്‍ മറ്റു പൂവുകള്‍ നമുക്കുവേണ്ടി വിരിഞ്ഞു നില്‍ക്കുമ്പോള്‍ ഈ കാശി തുമ്പകള്‍ ഉറക്കമാവും.. നാലുമണി ആവണം ഇവര്‍ ഉണരുവാന്‍ അപ്പോളേക്കും മറ്റു പൂവുകള്‍ വാടി തുടങ്ങിയിരിക്കും...

                          ലോഹിതദാസ് തന്‍റെ കാഴ്ച്ചവട്ടം എന്ന പുസ്തകത്തില്‍ ഈ കാശി തുമ്പ പൂക്കളെ കുറിച്ച് പ്രതിപാതിക്കുന്നുണ്ട്,


" എന്‍റെ വീട്ടില്‍ ചെടികള്‍ ഒന്നും ഉണ്ടായിരുന്നില്ല.
മുറ്റത്തിന്റെ ഒരരികില്‍ കാശി തുമ്പകള്‍ മാത്രം എങ്ങനെയോ വളര്‍ന്നു പൂത് നില്‍ക്കുമായിരുന്നു .
കാശി തുമ്പകള്‍ക്ക് നാലുമണി ചെടി എന്നൊരു പേര് കൂടി ഉണ്ട്.
മറ്റു പൂവുകളൊക്കെ ഞങ്ങള്‍ക്കുവേണ്ടി അതിരാവിലെ ഉണരുമ്പോള്‍ പാവം കാശി തുമ്പകള്‍ ഉറക്കമായിരിക്കും....
അവര്‍ ഉണരുമ്പോള്‍ വൈകുന്നേരം നാലുമണി ആവും. അതുകൊണ്ട് ഓണത്തില്‍ പങ്കുകൊള്ളാന്‍ അവര്‍ക്ക് പലപ്പോഴും കഴിഞ്ഞിരുന്നില്ല.
പക്ഷെ എന്തുകൊണ്ടോ കാശി തുമ്പകളോട് എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നു.
ഇഷ്ടം അല്ല അതൊരു ആത്മ ബന്ധമാണ്."
                                                                                   ( കാഴ്ച്ചവട്ടം- ലോഹിതദാസ് )

No comments:

Post a Comment