Wednesday 8 February 2012

മഞ്ഞുതുള്ളി ...



    രാവില്‍  എപ്പോളോ ഇറ്റുവീണ മഞ്ഞുതുള്ളി ഇലത്തുമ്പില്‍ വന്നിരുന്നു.
ഭൂമിയില്‍ പിറന്നു വീണ നവജാത ശിശുവിനെ പോലെ അവള്‍ ഭൂമിയെ ഉറ്റുനോക്കി , നെഞ്ചില്‍ സ്നേഹിച്ചവനെ    കണ്ടുമുട്ടാന്‍ ഈ ജന്മം മുഴുവന്‍ നോറ്റിരുന്ന ധന്യ നിമിഷം, മെല്ലെ രാവിന്‍റെ കനത്ത ഇരുട്ടിന്റെ മറ നീങ്ങി തുടങ്ങി .
        കൂടുവിട്ടുണരുന്ന കിളികളുടെ കൂച്ചനങ്ങള്‍  കേട്ട് അവള്‍ ആ സംഗീതത്തില്‍ ഒപ്പം തന്‍റെ പ്രിയപ്പെട്ടവനും ഉണ്ടായിരുന്നെങ്കില്‍ എന്ന് മോഹിച്ചു , മിഴിതുറക്കുന്ന കുഞ്ഞു പൂക്കളും എല്ലാം അവള്‍ക്ക്‌ പുതുമ ആയിരുന്നു. ഇളം കാറ്റ് ഇലയെ മെല്ലെ തലോടിയപ്പോള്‍ അവള്‍ ആകെ ഉലഞ്ഞു പോയി .. ഒരു ജന്മം കാത്തിരുന്നിട്ടും തന്‍റെ പ്രിയന്‍ വരും മുന്‍പേ വീണു പോകുമോ എന്നവള്‍ ഭയന്ന്.. പ്രാര്‍ത്ഥനയോടെ ഇലയില്‍ മുറുകെ പിടിച്ചിരുന്നു.
     
    പ്രഭാതം വിടര്‍ന്നു കൊണ്ടിരുന്നു ... മെല്ലെ മെല്ലെ അവള്‍ തന്‍റെ പ്രിയപെട്ടവനുടെ മുഖം കണ്ടു ആയിരം ശോഭ നിറഞ്ഞ ആ മുഖം കിഴക്ക് നിന്നും മെല്ലെ പൊങ്ങിവരുന്നത്അവള്‍ കൊതിയോടെ നോക്കി നിന്ന് പക്ഷെ അപ്പോളേക്കും അവളില്‍ എന്തോ വല്ലാത്തൊരു ഉഷ്ണം നിറയുന്നുണ്ടായിരുന്നു അവനില്‍ നിന്നും പ്രവഹിക്കുന്ന സ്നേഹത്തിന്റെ തീക്ഷ്ണമായ ഒരു ചൂട് അവള്‍ അവനെ കണ്ണ് നിറയെ കാണും മുന്‍പേ ആ ഉഷ്ണം അവളെ അലിയിച്ചു ഇല്ലാണ്ടാക്കിയിരുന്നു   അവള്‍ ഒരു നീരാവി കണികയായി അവനിലേക്ക്‌ തന്നെ അലിഞ്ഞു പോയി.............................  



                                                                                                -- പള്ളിക്കത്തോടന്‍--

No comments:

Post a Comment